ഓൺലൈൻ ചൂതാട്ടം; 14 ദിവസത്തിനകം നിയമ നിർമാണം നടത്തുമെന്ന് സർക്കാർ
കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരെ 14 ദിവസത്തിനകം നിയമം നിർമിച്ച് നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് നിയമനിർമാണം ആവശ്യമുണ്ടെന്ന നിയമവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേരള...
ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു.
നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നോക്കം...
തയ്യൽ തൊഴിലാളി ആനുകൂല്യങ്ങളിൽ വർധനവ്; ചികിൽസാ ധനസഹായം 25,000 രൂപയാക്കി ഉയർത്തി
തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. തൊഴിലും നൈപുണ്യവും വകുപ്പാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കൂടാതെ മാരക രോഗങ്ങൾക്കുള്ള ചികിൽസാ സഹായം 5,000 രൂപയിൽ...
വിപി ജോയ് അടുത്ത ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിച്ചു
തിരുവനന്തപുരം:അടുത്ത ചീഫ് സെക്രട്ടറിയായി വിപി ജോയ് ഐഎഎസിനെ നിയമിക്കാൻ സര്‍ക്കാര്‍ തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിഞ്ഞതിന് ശേഷം മാര്‍ച്ച് ഒന്നിന് വിപിജോയ് സ്ഥാനമേൽക്കും. കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ അദ്ദേഹം...
നിയമന വിവാദം; ഒഴിവുകൾ റിപ്പോർട് ചെയ്യാൻ ഒരാഴ്ച; 344 അധ്യാപകരെ സ്ഥിരപ്പെടുത്തും
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകൾ ഒരാഴ്ചക്കുള്ളിൽ പിഎസ്സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം. മന്ത്രിസഭയിലാണ് ഇത് സംബന്ധിച്ച തീരുമാനം.
വിഷയത്തിന്റെ ഏകോപന ചുമതല ചീഫ്...
ടൈറ്റാനിയം ഫാക്ടറിയിൽ ഫർണസ് ഓയിൽ ചോർച്ച; എണ്ണ കടലിലേക്ക് ഒഴുകി
തിരുവനന്തപുരം: ജില്ലയിലെ ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ളാസ് ഫർണസ് പൈപ്പ് പൊട്ടി. ഫർണസ് ഓയിൽ ഓടയിലൂടെ കടലിലേക്ക് പടർന്നു. നിലവിൽ ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് ഓയിൽ...
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എ ഷാജഹാനെ നിയമിച്ചു
തിരുവനന്തപുരം: എ ഷാജഹാനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വി ഭാസ്കരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണറായ വി ഭാസ്കരന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ്...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
കാസർഗോഡ് : ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. 6 വഞ്ചന കേസുകളിലാണ് കമറുദ്ദീൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ...








































