വിപി ജോയ് അടുത്ത ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിച്ചു

By Staff Reporter, Malabar News
VP Joy IAS
Ajwa Travels

തിരുവനന്തപുരം:അടുത്ത ചീഫ് സെക്രട്ടറിയായി വിപി ജോയ് ഐഎഎസിനെ നിയമിക്കാൻ സര്‍ക്കാര്‍ തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്‌ഥാനമൊഴിഞ്ഞതിന് ശേഷം മാര്‍ച്ച് ഒന്നിന് വിപിജോയ് സ്‌ഥാനമേൽക്കും. കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ അദ്ദേഹം കഴിഞ്ഞ ആഴ്‌ചയാണ് സംസ്‌ഥാനത്ത് തിരിച്ചെത്തിയത്.

1987 ബാച്ച് ഐഎഎസ് ഓഫീസറായ വി.പി.ജോയ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. രണ്ട് വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ള വിപി ജോയിക്ക് 2023 ജൂണ്‍ മുപ്പത് വരെ ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിയും. നിലവിൽ കേരള കേഡറിലെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനാണ് അദ്ദേഹം.

നേരത്തെ കേന്ദ്ര സർവീസിൽ സാമൂഹ്യക്ഷേമ വകുപ്പ് അണ്ടര്‍ സെക്രട്ടറി,കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ ഡയറക്‌ടര്‍ ജനറൽ, പ്രൊവിഡൻഡ് ഫണ്ട് കമ്മീഷണര്‍ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേരള കേഡറിലായിരുന്ന സമയത്ത് ധനകാര്യം, നികുതി, വനം, ഭവനനിര്‍മാണം, തൊഴിൽ, ഗതാഗതം എന്നീ വകുപ്പുകളിൽ സെക്രട്ടറിയായും, കെഎസ്ഇബി ചെയര്‍മാൻ, സഹകരണ രജിസ്ട്രാര്‍, എറണാകുളം ജില്ലാ കളക്‌ടര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read Also: നിയമന വിവാദം; ഒഴിവുകൾ റിപ്പോർട് ചെയ്യാൻ ഒരാഴ്‌ച; 344 അധ്യാപകരെ സ്‌ഥിരപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE