നിയമന വിവാദം; ഒഴിവുകൾ റിപ്പോർട് ചെയ്യാൻ ഒരാഴ്‌ച; 344 അധ്യാപകരെ സ്‌ഥിരപ്പെടുത്തും

By News Desk, Malabar News
PSC Exam delayed
Ajwa Travels

തിരുവനന്തപുരം: സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഗവൺമെന്റ് സ്‌ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകൾ ഒരാഴ്‌ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം. മന്ത്രിസഭയിലാണ് ഇത് സംബന്ധിച്ച തീരുമാനം.

വിഷയത്തിന്റെ ഏകോപന ചുമതല ചീഫ് സെക്രട്ടറിക്ക് നൽകാനും മന്ത്രിസഭ തീരുമാനിച്ചു. വകുപ്പുകളിലെ സ്‌ഥാനക്കയറ്റ തർക്കങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നും നിർദ്ദേശം നൽകി. കൂടാതെ, ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്‌ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

10 വർഷത്തിലേറെയായി കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്നവരെയാണ് സ്‌ഥിരപ്പെടുത്തുന്നത്. അതേസമയം, വിപി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാനും ഇന്ന് ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. വി ഭാസ്‌കരൻ വിരമിക്കുന്ന ഒഴിവിലേക്ക് എ ഷാജഹാനെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.

Also Read: ശമ്പള പരിഷ്‌കരണ ഉത്തരവ് ഇന്നിറങ്ങും; പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE