ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

By Team Member, Malabar News
mc kamarudheen
എംസി കമറുദ്ദീൻ
Ajwa Travels

കാസർഗോഡ് : ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. 6 വഞ്ചന കേസുകളിലാണ് കമറുദ്ദീൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ 6 കേസുകളിൽ കോടതി ജാമ്യം അനുവദിച്ചാൽ കമറുദ്ദീന് ജയിൽമോചിതനാകാം.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് എംസി കമറുദ്ദീൻ എംഎൽഎ. ഇദ്ദേഹത്തിനെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള 130ഓളം കേസുകളിൽ ഇതിനോടകം തന്നെ ജാമ്യം നേടിയിട്ടുണ്ട്. ചന്തേര, കാസർകോട്, പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്‌ഥയോടെയാണ് മറ്റ് കേസുകളിൽ കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചത്.

Read also : സരിത ഉൾപ്പെട്ട നിയമനത്തട്ടിപ്പ്; ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE