അനിൽ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. അസ്വാഭാവിക മരണത്തിനാണ് കായംകുളം പോലീസ് കേസെടുത്തിട്ടുള്ളത്. ഭാര്യ മായയുടേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ് എടുത്തത്. മൃതദേഹം പോസ്‌റ്റുമോർട്ടം...
യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിധി ഇന്ന്
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തെളിവുകൾ പരിശോധിക്കാതെയാണ് എൻഐഎ കോടതി പ്രതികൾക്ക് ജാമ്യം...
അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യണം; ആവശ്യവുമായി ബന്ധുക്കള്‍
തിരുവനന്തപുരം: അന്തരിച്ച പ്രശസ്‌ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍. കായംകുളം സ്‌റ്റേഷനിലെത്തി ബന്ധുക്കള്‍ ആവശ്യം അറിയിച്ചു. കായംകുളം പോലീസ് ഉടന്‍ തിരുവനന്തപുരത്തേക്കു പുറപ്പെടും.
ഇന്നലെ രാത്രി 8.10ഓടെ...
ബാര്‍ കോഴ കേസ്; പുനരന്വേഷണത്തിന് അനുമതി ഇല്ല
തിരുവന്തപുരം: ബാര്‍ കോഴക്കേസില്‍ പുനരന്വേഷണത്തിന് അനുമതിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ മടക്കി. അന്വേഷണത്തിന് ഉത്തരവിടാന്‍ സമയമായെന്ന് കരുതുന്നില്ലെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്.
മുന്‍ മന്ത്രിമാരായ...
സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന വിഷയം; ഉടമകളുടെ യോഗം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉടമകളുടെ യോഗം നാളെ. ആവശ്യപ്പെട്ട ഇളവുകള്‍ ലഭിക്കുന്നതിനു മുന്‍പ് തിയേറ്റര്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ചൊവ്വാഴ്‌ച ഫിലിം ചേംബര്‍ യോഗവും ചേരുന്നുണ്ട്.
ദീര്‍ഘനാളായി...
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; മകന് ജോലി വാഗ്‌ദാനവുമായി സിപിഎം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച ദമ്പതികളുടെ മൂത്തമകന്‍ രാഹുലിന് സഹകരണ ബാങ്കില്‍ ജോലി വാഗ്‌ദാനവുമായി സിപിഎം. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാനാണ് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ തീരുമാനം.
രാഹുലിനെയും രഞ്‌ജിത്തിനെയും...
പെട്ടിമുടി ദുരന്തം; ഇരകളുടെ കുടുംബത്തിനുള്ള സഹായധനം നാളെ കൈമാറും
ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള സർക്കാർ സഹായധനം നാളെ കൈമാറും. ദുരന്തത്തിൽ മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്ക് നിർമിച്ച് നൽകുന്ന വീടുകളുടെ കൈമാറ്റവും ഈ...
ഡോളര്‍ കടത്ത് കേസ്; കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് മുതല്‍ ആരംഭിക്കും
കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് കസ്‌റ്റംസ് ചോദ്യം ചെയ്യുക യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ, കോണ്‍സില്‍ ജനറല്‍ തുടങ്ങിയവരുടെ ഡ്രൈവര്‍മാരെയാണ്.
ഇരുവരോടും കസ്‌റ്റംസ് പ്രിവന്റീവ്...








































