Fri, Nov 27, 2026
29 C
Dubai

കൃഷി മന്ത്രി വിഎസ് സുനിൽ കുമാറിന് വധഭീഷണി

തി​രു​വ​ന​ന്ത​പു​രം: കൃ​ഷി​മ​ന്ത്രി വി​എ​സ്.​സു​നി​ൽ​ കു​മാ​റി​ന് ടെലിഫോണിലൂടെ വധഭീഷണി. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണിയെത്തിയത്. മന്ത്രിയുടെ ഗൺമാനാണ് ഫോൺ എടുത്തത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പോലീസ്...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നിലവിൽ അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളില്ല. കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ ഭാര്യക്കും മകനും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു....

കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ഗുരുവായൂരില്‍ കര്‍ശന നിയന്ത്രണം

തൃശൂര്‍ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തൃശൂര്‍ ജില്ലാ കളക്‌ടറാണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവിട്ടത്. വെര്‍ച്വല്‍ ക്യു വഴി പ്രതിദിനം 2000 പേര്‍ക്ക്...

നിയമസഭയിൽ തോറ്റാൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്ക് പോകുമോ? പരിഹസിച്ച് ജലീൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് മന്ത്രി കെടി ജലീൽ. അടുത്ത വർഷം മുസ്‌ലിം ലീഗിന് ഭരണം നേടാനായില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്കാകുമോ...

സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു

കൊച്ചി : കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നും സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്‌പിറ്റൽ വെന്റിലേറ്ററില്‍ കഴിയുന്ന ഷാനവാസിനെ ആംബുലന്‍സിലാണ് കൊച്ചിയിലെത്തിക്കുന്നത്. ഒന്നര മണിക്കൂര്‍...

അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് മുൻ എസ്‌പിക്കെതിരെ നടപടി വേണമെന്ന് കോടതി

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിളിന് എതിരെ നടപടി വേണമെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌....

കോവിഡ് രോഗമുക്‌തി 4808; രോഗബാധ 6169, പോസിറ്റിവിറ്റി 10.04 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,829 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,437 പരിശോധന ആണ്. ഇതിൽ രോഗബാധ 6169 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4808 ഉമാണ്....

പ്രത്യേക നിയമസഭാ സമ്മേളനം; അനുമതി നല്‍കാത്തത് ഭരണഘടനാ ലംഘനമെന്ന നിലപാട് തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രത്യേകനിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭ വിളിക്കുന്നതിനോ സഭ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക്...
- Advertisement -