കോവിഡ് രോഗമുക്‌തി 4808; രോഗബാധ 6169, പോസിറ്റിവിറ്റി 10.04 ശതമാനം

By Desk Reporter, Malabar News
Kerala Covid Report 2020 Dec 23_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,829 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,437 പരിശോധന ആണ്. ഇതിൽ രോഗബാധ 6169 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4808 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 22 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 5349 ഇന്നുണ്ട്. ഉറവിടം അറിയാത്ത 662 രോഗബാധിതരും, 62,802 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 60 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 86.71 ശതമാനമാണ്.

ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.04 ആണ്. ഇന്നത്തെ 6169 രോഗബാധിതരില്‍ 98 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 5349 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 61, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, കോഴിക്കോട് 577, മലപ്പുറം 467, വയനാട് ജില്ലയില്‍ നിന്നുള്ള 250 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 546  പേര്‍ക്കും, എറണാകുളം 728, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 423 പേര്‍ക്കും, ഇടുക്കി 237, കോട്ടയം 595, കൊല്ലം ജില്ലയില്‍ നിന്നുള്ള 490 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 319, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 284 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 68
കണ്ണൂർ: 228
വയനാട്: 260
കോഴിക്കോട്: 605
മലപ്പുറം: 500
പാലക്കാട്: 367
തൃശ്ശൂർ: 564
എറണാകുളം: 953
ആലപ്പുഴ: 431

കോട്ടയം: 642
ഇടുക്കി: 242

പത്തനംതിട്ട: 406
കൊല്ലം: 499
തിരുവനന്തപുരം: 404

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4808, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 312, കൊല്ലം 186, പത്തനംതിട്ട 201, ആലപ്പുഴ 270, കോട്ടയം 530, ഇടുക്കി 205, എറണാകുളം 709, തൃശൂര്‍ 420, പാലക്കാട് 356, മലപ്പുറം 570, കോഴിക്കോട് 640, വയനാട് 152, കണ്ണൂര്‍ 151, കാസര്‍ഗോഡ് 106. ഇനി ചികിൽസയിലുള്ളത് 62,802. ഇതുവരെ ആകെ 6,55,644 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: പ്രത്യേക നിയമസഭാ സമ്മേളനം; അനുമതി നല്‍കാത്തത് ഭരണഘടനാ ലംഘനമെന്ന നിലപാട് തള്ളി ഗവര്‍ണര്‍

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2892 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 22 ആണ്. കോവിഡ് സ്‌ഥിരീകരിച്ചു മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ സർക്കാർ നൽകിയിട്ടില്ല.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, തൃശൂര്‍ 10, എറണാകുളം 9, പത്തനംതിട്ട 7, പാലക്കാട് 6, വയനാട്, കണ്ണൂര്‍ 5 വീതം, കോഴിക്കോട് 3, കാസര്‍ഗോഡ് 2, കൊല്ലം 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,08,489 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

Farmers Protest: കർഷക പ്രക്ഷോഭത്തിന് പിന്തുണ; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് നാളെ

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 460 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 09 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: പത്തനംതിട്ട ജില്ലയിലെ കുളനട (വാര്‍ഡ് 5), തിരുവനന്തപുരം ജില്ലയിലെ കരവാരം (സബ് വാര്‍ഡ് 10), മുദാക്കല്‍ (7), പാങ്ങോട് (3), കരകുളം (സബ് വാര്‍ഡ് 18), അഞ്ചുതെങ്ങ് (5), കാഞ്ഞിരംകുളം (14), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), പെരുവന്താനം (13).

1482 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,74,206 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,60,645. പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 13,561 പേര്‍ ആശുപത്രികളിലുമാണ്.

Related News: കോവിഡ് വാക്‌സിൻ വിതരണം ഞായറാഴ്‌ച മുതൽ; ഒമാൻ ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE