സംഭവിച്ചത് നാക്കുപിഴ, നിരുപാധികം മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ; സ്വീകരിച്ച് ഹൈക്കോടതി
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെ നിരുപാധികം മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ. സംഭവിച്ചതിൽ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ...
കേസ് വീണ്ടും മാറ്റി റിയാദ് കോടതി; അബ്‌ദുൽ റഹീമിന്റെ മോചനം വൈകും
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇനിയും നീളും. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും...
വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാനറിയാം, ബോബി സൂപ്പർ കോടതി ചമയേണ്ട; ഹൈക്കോടതി
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാനറിയാമെന്നും നാടകം വേണ്ടെന്നും ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. മറ്റ് പ്രതികൾക്ക് വേണ്ടി ജയിലിൽ...
മരിച്ചെന്ന് വിധിയെഴുതി, വീട്ടിൽ സംസ്‌കാര ഒരുക്കങ്ങൾ തുടങ്ങി; ഒടുക്കം പവിത്രൻ ജീവിതത്തിലേക്ക് കണ്ണുതുറന്നു
കണ്ണൂർ: മരിച്ചെന്ന് വിധിയെഴുതി, വീട്ടിൽ സംസ്‌കാര ഒരുക്കങ്ങൾ തുടങ്ങി, മാദ്ധ്യമങ്ങൾക്ക് ഉൾപ്പടെ മരണവാർത്ത നൽകി, എല്ലാവരെയും ഞെട്ടിച്ച് 67-കാരൻ ജീവിതത്തിലേക്ക് കണ്ണുതുറന്നു. പാച്ചപ്പൊയ്‌ക വനിതാ ബാങ്കിന് സമീപം പുഷ്‌പാലയത്തിൽ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തിൽ...
പീച്ചി ഡാം അപകടം; കൂട്ടുകാർക്കൊപ്പം എറിനും യാത്രയായി- മരണസംഖ്യ മൂന്നായി
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ് അപകടത്തിൽപ്പെട്ട ഒരാൾ കൂടി മരിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന പട്ടിക്കാട് ചാണോത്ത് മുരിങ്ങത്ത് പറമ്പിൽ ബിനോജ്-സാലി ദമ്പതികളുടെ മകൾ എറിൻ...
‘നിറം പോര, വിവാഹമോചനത്തിന് നിർബന്ധിച്ചു’; നവവധു ജീവനൊടുക്കിയതിൽ കേസ്
മലപ്പുറം: കൊണ്ടോട്ടിയിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന...
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല
ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം 6.42ന് നട തുറന്നതിന്...
കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ഇനി സംസ്‌ഥാന പാർട്ടി; അംഗീകാരം നൽകി
കോട്ടയം: കേരള കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്‌ഥാന പാർട്ടിയായി അംഗീകരിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ. ചരൽക്കുന്നിൽ പാർട്ടിയുടെ ദ്വിദിന ക്യാംപ് നടക്കുന്നതിനിടെയാണ് സംസ്‌ഥാന പാർട്ടിയായ അംഗീകരിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ചത്. പിന്നാലെ,...








































