ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും ഒഴുക്കിൽപ്പെട്ട് മരിച്ചു. മേഘ (27), ജ്വാല ലക്ഷ്‌മി (13) എന്നിവരാണ് മരിച്ചത്. അഞ്ചു പേരായിരുന്നു ഒഴുക്കിൽപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
പുത്തൻവേലികരയ്‌ക്ക് സമീപം...
അവയവക്കടത്ത് കേസ്; അന്വേഷണം തമിഴ്‌നാട്ടിലേക്ക്- കൂടുതൽ കണ്ണികൾ
കൊച്ചി: അവയവക്കടത്ത് കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പോലീസ്. നേരത്തെ അറസ്‌റ്റിലായ പ്രതിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഘത്തിലെ കണ്ണികൾ തമിഴ്‌നാട്ടിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിലെ...
പണപ്പിരിവ് ആസ്‌ഥാന മന്ദിരത്തിന് വേണ്ടി; ബാർക്കോഴയിൽ മലക്കംമറിഞ്ഞ് അനിമോൻ
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്‌ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ അനിമോൻ. പണപ്പിരിവ് സംസ്‌ഥാന കമ്മിറ്റിയുടെ ആസ്‌ഥാന മന്ദിരത്തിന് വേണ്ടിയാണെന്നാണ് അനിമോന്റെ...
900 കോടി രൂപ അനുവദിച്ചു; സംസ്‌ഥാനത്ത് പെൻഷൻ വിതരണം 29 മുതൽ
തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. സംസ്‌ഥാനത്ത് പെൻഷൻ വിതരണം ഈ മാസം 29 മുതൽ ആരംഭിക്കുമെന്നാണ് അറിയിപ്പ്. നിലവിൽ ഡിസംബർ മുതലുള്ള പെൻഷൻ കുടിശികയാണ്.
കുടിശികയുള്ള...
ബാർക്കോഴ ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയാൽ യഥാർഥ വസ്‌തുതകൾ പുറത്തുവരില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.
മന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...
‘മലപ്പുറത്ത് പ്ളസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്, പരിഹരിക്കും’; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: മലപ്പുറത്ത് പ്ളസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ, ആദ്യ അലോട്ട്മെന്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മൂന്നാം...
പെരിയാറിലെ മൽസ്യക്കുരുതി; പാരിസ്‌ഥിതിക എൻജിനിയർ സജീഷ് ജോയിയെ സ്‌ഥലംമാറ്റി
കൊച്ചി: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നാലെ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. ഏലൂരിലെ പരിസ്‌ഥിതി നിയന്ത്രണ ബോർഡ് പാരിസ്‌ഥിതിക എൻജിനിയർ സജീഷ് ജോയിയെ സ്‌ഥലം മാറ്റി. റീജിയണൽ ഓഫീസിലെ സീനിയർ എൻജിനിയർ...
സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; ഡാമുകൾ തുറന്നു- ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും. തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ തുടരുന്ന...









































