Wed, May 29, 2024
26.5 C
Dubai

സംസ്‌ഥാനത്ത്‌ നാശം വിതച്ച് കനത്ത മഴ; വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാശം വിതച്ച് കനത്ത മഴ തുടരുന്നു. വൈകിട്ട് മുതൽ മിക്ക ജില്ലകളിലും ശക്‌തമായ മഴയാണ് പെയ്യുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽ...

മേയർ- കെഎസ്ആർടിസി തർക്കം; യദുവിനെ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി ഡ്രൈവർ എച്ച് യദുവിനെ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ്. യദുവിനെ അറസ്‌റ്റ് ചെയ്യാൻ തക്കവിധമുള്ള ക്രിമിനൽ കേസൊന്നും നിലവിലില്ലെന്നും തിരുവനന്തപുരം...

ചക്രവാതച്ചുഴി; സംസ്‌ഥാനത്ത്‌ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഫലമായാണ് സംസ്‌ഥാനത്ത്‌ മഴ തുടരുന്നത്. മേയ് 23...

ബലാൽസംഗം, വധശ്രമം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങളാണ്...

തദ്ദേശ വാർഡ് വിഭജനം; ഓർഡിനൻസ് മടക്കിയയച്ച് ഗവർണർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയയച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ്...

കേരളത്തിൽ പിടിമുറുക്കി പകർച്ചവ്യാധികൾ; കണക്കുകൾ ഉയരുന്നു

തിരുവനന്തപുരം: കാലവർഷം തുടങ്ങും മുൻപ് തന്നെ കേരളത്തെ പിടിമുറുക്കിയിരിക്കുകയാണ് പകർച്ചവ്യാധികൾ. ഓരോ ദിവസവും ആയിരങ്ങളാണ് പനിയും മറ്റു പകർച്ച വ്യാധികളുമായി ആശുപത്രികൾ കയറിയിറങ്ങുന്നത്. സംസ്‌ഥാനത്ത്‌ രണ്ടാഴ്‌ചക്കിടെ ഒരുലക്ഷത്തോളം പേരെയാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ചതെന്നാണ്...

ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്...

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയ്‌ൻമെന്റ് നടത്താൻ കോടതി ഗവർണർക്ക് നിർദ്ദേശം നൽകി....
- Advertisement -