Sat, Sep 12, 2026
33 C
Dubai

കാന്തപുരത്തിന്റെ പ്രസ്‌താവന ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധം; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. സ്‌ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പരാമർശം ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധമാണെന്നാണ്...

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് വിദഗ്‌ധ സമിതി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് വിദഗ്‌ധ സമിതി. ഇക്കാര്യം പരിഗണിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു. ഇന്നലെ ചേർന്ന യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ശക്‌തമായ...

ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്‌ഥ അറസ്‌റ്റിൽ

തണ്ണിത്തോട്: ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) അറസ്‌റ്റിൽ. വാകയാർ മ്‌ളാന്തടം പുത്തൻവീട് എംആർ റാണി ലക്ഷ്‌മിയെയാണ് (37) കോന്നി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സീതത്തോട്,...

സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകീട്ട് ഏഴിനും 12നുമിടയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകീട്ട് ഏഴിനും രാത്രി 12നുമിടയിലാണ് നിയന്ത്രണം ഉണ്ടാകാൻ സാധ്യത. ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകാനിടയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ്...

കറിയുടെ പേരിൽ തർക്കം; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

മലപ്പുറം: വീട്ടിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മലപ്പുറം വണ്ടൂരിലാണ് സംഭവം. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ്...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; അനിലക്കെതിരെ നരഹത്യക്ക് കേസ്

തൃശൂർ: യുഎസിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയ സുഹൃത്തായ അനിലക്കെതിരെ (32) കുറ്റകരമായ നരഹത്യക്ക് മിൽപിറ്റ്‌സ് പോലീസ് കേസെടുത്തതായാണ് വിവരം. ഓഗസ്‌റ്റ് 28ആം തീയതിയാണ്...

‘അധ്യാപക തസ്‌തിക; പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും’

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ അധ്യാപക തസ്‌തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. സെപ്‌തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക...

പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് മേഖലയുടെ നഷ്‌ടം നികത്താൻ ശുപാർശ

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്‌ക്കുണ്ടായ നഷ്‌ടം നികത്താൻ ശുപാർശ ചെയ്‌തുകൊണ്ടുള്ള വിദ്ഗധ സമിതി റിപ്പോർട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്‌മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. പദ്ധതി...
- Advertisement -