വർഗീയ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്
കൊച്ചി: സാമൂഹിക മാദ്ധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പോലീസ്. കളമശേരി സ്ഫോടനക്കേസിൽ സാമൂഹിക മാദ്ധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തത്....
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രിവരെയാണ് സമരം. ഭൂരിഭാഗം സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്ത് ഉടനീളം ഇന്ന് പൊതുഗതാഗതം മുടങ്ങും. എന്നാൽ, കെഎസ്ആർടിസി...
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; വിധി നവംബർ നാലിന്
കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്സോ കോടതി നവംബർ നാലിന് വിധി പറയും. ബീഹാർ സ്വദേശി അസ്ഫാക് ആലമാണ് കേസിലെ ഏക പ്രതി....
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്ചിതകാല സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതേ...
കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്...
മുഖ്യമന്ത്രി കളമശേരിയിൽ; സ്ഫോടനം നടന്ന കൺവെൻഷൻ സെന്റർ സന്ദർശിച്ചു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കളമശേരിയിൽ സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററിൽ സന്ദർശനം നടത്തി. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, വീണാ ജോർജ്, ഹൈബി ഈഡൻ, എംവി ഗോവിന്ദൻ...
കളമശേരി സ്ഫോടനം; ചികിൽസയിലുള്ളത് 17 പേർ, നാലുപേരുടെ നില ഗുരുതരം- ആരോഗ്യമന്ത്രി
കൊച്ചി: കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത് 17പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ നാലുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. രണ്ടുപേർ വെന്റിലേറ്ററിലാണ്. ഇന്ന് പുലർച്ചെ...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ഉൾപ്പടെ കൂടുതൽ സ്ഥലങ്ങളിൽ...








































