Thu, Aug 6, 2026
33.5 C
Dubai

മാനനഷ്‌ടക്കേസ്; മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ- പത്ത് ലക്ഷം രൂപ പിഴയും

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ. ഡെൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന നൽകിയ പരാതിയിലാണ് കേസ്. സക്‌സേനയ്‌ക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ഡെൽഹി...

വെള്ളച്ചാട്ടത്തിലെ അപകടം; ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി- മരണസഖ്യ നാലായി

മുംബൈ: മഹാരാഷ്‌ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒമ്പത് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ നാലായി. അപകടത്തിൽപ്പെട്ട് കണാതായ നാല് വയസുകാരിക്കായുള്ള തിരച്ചിൽ...

ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ചമുതൽ വൈകിട്ട് നാലുമണിവരെയാണ് പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ...

മലപ്പുറത്ത് ആറായിരത്തിനടുത്ത് ആളുകളിൽ മഞ്ഞപ്പിത്തം; അതീവ ജാഗ്രത

മലപ്പുറം: ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പോത്തുകല്ലിൽ വ്യാപനം ഉണ്ടായപ്പോൾ...

‘കാർത്തുമ്പി’ കുടകൾ; അട്ടപ്പാടിയുടെ അതിജീവനം, ഒടുവിൽ മോദിയുടെ പ്രശംസയും

അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ കുടനിർമാണ സംരംഭമായ 'കാർത്തുമ്പി' ഇന്ന് ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയിരിക്കുകയാണ്. പൂർണമായി ആദിവാസി സ്‌ത്രീകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ സംരംഭത്തിന്, കഷ്‌ടപ്പാടിന്റെയും അതിജീവനത്തിന്റെയും കഥകളാണ് പറയാനുള്ളത്. ഇന്ന്...

‘ഉറക്കവും ആഹാരവും കിട്ടാത്ത നരകജീവിതം’; പോലീസിലെ പ്രശ്‌നങ്ങളെ ചൊല്ലി സഭയിൽ ബഹളം

തിരുവനന്തപുരം: ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് കേരള പോലീസിനെന്ന് പ്രതിപക്ഷം നിയമസഭയിൽ. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങളെ ചൊല്ലി...

കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകം; രണ്ടാം പ്രതിയും പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ രണ്ടാംപ്രതി സുനിൽ കുമാറാണ് അറസ്‌റ്റിലായത്‌. ദീപുവിനെ കഴുത്തറുത്ത് കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ കഴിഞ്ഞ...

മുഖ്യമന്ത്രിക്കെതിരായ പരാമർശം; തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണത്തിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി സിപിഎം. 'തലസ്‌ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം' എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ...
- Advertisement -