Tue, Sep 1, 2026
36 C
Dubai

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; ബിബിസി റെയ്‌ഡിൽ പ്രതികരിച്ച് കോൺഗ്രസ്

ഡെൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബിബിസി ഓഫിസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെതിരെ രൂക്ഷമായി പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. അദാനിയുടെ വിഷയത്തിൽ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു....

സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദേശം

കൊച്ചി: സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. ഈ മാസം 28ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണം. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ...

ബിബിസി ഓഫിസിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

ഡെൽഹി: ബിബിസി ഓഫിസിൽ ആദായനികുതി ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നു. ഡെൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്‌ഥർ ബിബിസി ഓഫിസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ...

ഹെല്‍ത്ത് കാര്‍ഡ്; സാവകാശം വീണ്ടും നീട്ടിയതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്‌ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ്...

ആദിവാസി യുവാവിന്റെ മരണം; റിപ്പോർട് തേടി ദേശീയ പട്ടിക വർഗ കമ്മീഷൻ

കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഡിജിപി അനിൽ കാന്തിനും, കോഴിക്കോട് ജില്ലാ കളക്‌ടർ ഡോ നരസിംഹുഗാരി റെഡ്ഡിക്കും...

വില കുറഞ്ഞ മരുന്നുകള്‍ പൂഴ്‌ത്തിവച്ചാൽ നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ടൈഫോയിഡ് പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പരിഹാരമാകുന്ന വിലകുറഞ്ഞ മരുന്നുകൾ പൂഴ്‌ത്തിവച്ചാൽ കർശന നടപടികൽ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂഴ്‌ത്തിവെപ്പിനെതിരെ നടപടി എടുക്കാൻ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നല്‍കി. 200...

നിയമപരമായി ഏത് സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം’: സുപ്രീം കോടതി

ന്യൂഡെൽഹി: പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ഏതൊരു സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതു ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചു. ജഡ്‌ജിമാരായ സഞ്‌ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച്, ജമ്മു കശ്‌മീരിലെ...

ഇന്ധന സെസ് വർധനവ്; യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്നവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള ജനങ്ങൾക്ക് മേൽ അധിക ഭാരമേൽപ്പിക്കുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്...
- Advertisement -