Tue, Nov 17, 2026
25 C
Dubai

മാമുക്കോയയുടെ സംസ്‌കാരം നാളെ; അനുശോചിച്ച് പ്രമുഖർ

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്‌കാരം നാളെ നടക്കും. കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ ആണ് സംസ്‌കാരം. ഇന്ന് മൂന്ന് മണി മുതൽ മൃതദേഹം കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. നാല് പതിറ്റാണ്ടോളം മലയാളികളെ...

എഐ ക്യാമറ ഇടപാട്; വിജിലൻസ് അന്വേഷണം തുടങ്ങി- ദുരൂഹതയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ വിജിലൻസ് അന്വേഷണം തുടങ്ങി. സെയ്‌ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. മാർച്ചിൽ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെന്നാണ് വിവരം. മുൻ ജോയിന്റ് ട്രാൻസ്‌പോർട്...

ബഫർസോൺ; സമ്പൂർണ നിയന്ത്രണം നീക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്‌ത്‌ സുപ്രീം കോടതി. ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവാണ് സുപ്രീം കോടതി ഭേദഗതി ചെയ്‌തത്‌. നിയന്ത്രണങ്ങളിൽ കോടതി വ്യക്‌തത വരുത്തി. അതേസമയം, ക്വാറി അടക്കമുള്ളവയ്‌ക്ക്...

കോഴിക്കോടൻ നാദം നിലച്ചു; നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മലപ്പുറത്തെ പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉൽഘാടനം ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന്...

കൊച്ചി ജല മെട്രോയിലും പെൺകരുത്തിന്റെ കയ്യൊപ്പ്; പല വിഭാഗങ്ങളുടെയും നടത്തിപ്പിൽ വനിതകൾ

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് പുതിയൊരു വികസന ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് കൊച്ചി ജല മെട്രോ. വർഷങ്ങളോളം നീണ്ടുനിന്ന കൊച്ചിക്കാരുടെ ആവശ്യമായിരുന്നു ഇത്. കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പ്രധാനമായി നരേന്ദ്ര...

ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം; മൊബൈൽ ലാബിലേക്ക് അയക്കും

തിരുവില്വാമല: തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. അപകടത്തിനിരയാക്കിയ ഫോൺ തൃശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനക്ക് അയക്കും....

കൊച്ചി ജല മെട്രോ; ഹൈക്കോടതി-വൈപ്പിൻ ആദ്യ സർവീസ് ഇന്ന് മുതൽ

കൊച്ചി: കൊച്ചി ജല മെട്രോയുടെ ആദ്യ സർവീസ് ഇന്ന് മുതൽ ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ഹൈക്കോർട്ട് ജങ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് ആരംഭിച്ചത്. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ്...

‘ഓപ്പറേഷൻ കാവേരി’; 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി

ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം 'ഓപ്പറേഷൻ കാവേരി' തുടരുന്നു. 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി. പോർട്ട് സുഡാനിൽ നിന്ന്...
- Advertisement -