വാഗ്‌ദാനം നിറവേറ്റി എഎപി; പഞ്ചാബില്‍ ജൂലായ് മുതല്‍ എല്ലാവര്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം
മൊഹാലി: പഞ്ചാബില്‍ വാഗ്‌ദാനം നിറവേറ്റി എഎപി. ജൂലായ് ഒന്ന് മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. ഒരു മാസം മുമ്പ് അധികാരത്തിലേറിയ ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാരാണ്...
3,000 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു, പതിനായിരത്തിലധികം പേർക്ക് പരിക്കേറ്റു; സെലെൻസ്‌കി
കീവ്: റഷ്യയുമായുള്ള യുദ്ധത്തിൽ ഇതുവരെ 3,000 സൈനികർ മരിച്ചതായും 10,000 പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി വെളിപ്പെടുത്തി. പരിക്കേറ്റവരിൽ എത്രപേർ അതിജീവിക്കുമെന്ന് പറയാൻ പ്രയാസമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യയുടെ...
സുബൈർ വധക്കേസ്; പോസ്‌റ്റുമോർട്ടം ഇന്ന്
പാലക്കാട്: എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെ പോസ്‌റ്റുമോർട്ടം നടപടികള്‍ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന്...
സിഎൻജി വിലവർധന; ഡെൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്
ന്യൂഡെൽഹി: സിഎൻജി വിലവർധനക്ക് എതിരെ അനിശ്‌ചിതകാല സമരത്തിന് ഒരുങ്ങി ഡെൽഹിയിലെ ഓട്ടോ ടാക്‌സി ഡ്രൈവർമാർ. തിങ്കളാഴ്‌ച മുതൽ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രഖ്യാപനം. സിഎൻജി വിലയിൽ 35 രൂപ സബ്‌സിഡി...
സുബൈർ വധക്കേസ്; പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച കാര്‍...
വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങും
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്‌പെൻഷൻ പിന്‍വലിച്ചെങ്കിലും മറ്റ് ജില്ലകളിലേക്ക് സ്‌ഥലം മാറ്റിയിരിക്കയാണ്....
കരാറുകാരന്റെ ആത്‌മഹത്യ; കർണാടകയിൽ മന്ത്രി കെഎസ് ഈശ്വരപ്പ രാജിക്കത്ത് കൈമാറി
ബെംഗളൂരു: കര്‍ണാടക ഗ്രാമ വികസന മന്ത്രി എസ് ഈശ്വരപ്പ രാജിക്കത്ത് സമര്‍പ്പിച്ചു. ബെംഗളൂരുവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്‌മഹത്യ ചെയ്‌ത കേസില്‍ മന്ത്രിക്കെതിരെ പ്രതിഷേധം...
കോൺഗ്രസ് അംഗത്വ വിതരണം; രണ്ടാഴ്‌ച കൂടി നീട്ടി നൽകണമെന്ന് കെപിസിസി
തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന് രണ്ടാഴ്‌ച കൂടി സമയം നീട്ടി ചോദിക്കാനൊരുങ്ങി സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വം. അംഗത്വവിതരണം ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ 10.4 ലക്ഷം അംഗത്വമാണ് ഡിജിറ്റലായി ചേര്‍ത്തിരിക്കുന്നത്. പേപ്പര്‍ രൂപത്തില്‍ നല്‍കിയ...








































