Mon, Sep 21, 2026
33 C
Dubai

നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാട്; ഇനി പൊതുസ്‌ഥലത്ത് വാക്‌സിൻ സർട്ടിഫിക്കറ്റും വേണ്ട

ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാടും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്‌ഞാപനം തമിഴ്‌നാട് പിൻവലിച്ചു. പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ളിക് ഹെൽത്ത് ആക്‌ട്- 1939 പ്രകാരം...

കണ്ണൂർ വിസി നിയമനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജി,...

എതിർപ്പ് ശക്‌തമായി; ശ്രീലങ്കയിൽ സമൂഹമാദ്ധ്യമ വിലക്ക് പിൻവലിച്ചു

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ തടയാൻ അടിയന്തരാവസ്‌ഥയും കർഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ ഏർപ്പെടുത്തിയ സമൂഹ മാദ്ധ്യമ വിലക്ക് ശ്രീലങ്ക പിൻവലിച്ചു. എതിർപ്പ് ശക്‌തമായതോടെയാണ് തീരുമാനം 15 മണിക്കൂറിന് ശേഷം പിൻവലിച്ചത്. ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ, വാട്‍സ്ആപ്പ്...

പിരിച്ചുവിട്ടുള്ള ഓർഡർ അല്ല, കാരണം കാണിക്കൽ നോട്ടീസാണ് അത്; ഉമേഷ് വള്ളിക്കുന്ന്

കോഴിക്കോട്: തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഓർഡർ അല്ല കിട്ടിയത് എന്നും കാരണം കാണിക്കൽ നോട്ടീസ് ആണെന്നും കോഴിക്കോട് ഫറോഖ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഉമേഷ്. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ജോലിയിൽ...

നടിയെ ആക്രമിച്ച കേസ്; സാക്ഷിയുടെയും പ്രതിയുടെയും ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള 'ലക്ഷ്യ'യിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പോലീസ് പീഡനം ആരോപിച്ചാണ് സാഗർ...

രാഹുൽ ഗാന്ധി ഇന്ന് തെലങ്കാന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് തെലങ്കാന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും നിലവിലെ സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യവും നേതാക്കളുമായി ചർച്ച ചെയ്യും. ഇന്ന്...

കൗമാരക്കാർക്ക് കോവോവാക്‌സിനും നൽകാൻ അനുമതി

ന്യൂഡെൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിൻ യജ്‌ഞത്തിൽ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത 'കോവോവാക്‌സിനും' ഉൾപ്പെടുത്താൻ സർക്കാർ സമിതിയുടെ ശുപാർശ. 12 മുതൽ 17 വരെ പ്രായക്കാർക്ക് അടിയന്തര സാഹചര്യത്തിൽ കോവോവാക്‌സ്...

പാക് പാർലമെന്റ് പിരിച്ചുവിട്ട നടപടി പരിശോധിക്കും; സുപ്രീം കോടതി

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരം പാക് പാർലമെന്റ് പിരിച്ചുവിട്ട പാകിസ്‌ഥാൻ പ്രസിഡണ്ട് ആരിഫ് അൽവിയുടെ നടപടി പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഇതിനായി ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് നാളെ...
- Advertisement -