Tue, Sep 22, 2026
32 C
Dubai

ബിർഭും കൊലപാതകം; സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു

കൊൽക്കത്ത: ഈ മാസം ആദ്യം പശ്‌ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ വീടിന് തീകൊളുത്തി എട്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം കേസിന്റെ അന്വേഷണം സിബിഐക്ക്...

ചലച്ചിത്ര മേളയ്‌ക്ക് കൊടിയിറങ്ങി; സുവർണ ചകോരം ‘ക്ളാര സോള’യ്‌ക്ക്

തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് പ്രൗഢ ഗംഭീരമായ സമാപനം. മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്‌ത സ്വീഡിഷ് ചിത്രം ‘ക്ളാര സോള’ സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള രജതചകോരം...

ഡെൽഹിയിൽ കാണാതായ 17കാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ

ന്യൂഡെൽഹി: വടക്കു പടിഞ്ഞാറൻ ഡെൽഹിയിലെ മംഗൽപുരിയിൽ കാണാതായ 17കാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ അടച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാവിലെയാണ് മംഗൽപുരി തെരുവിൽ സംശയാസ്‌പദമായ രീതിയിൽ ട്രാവൽ ബാഗ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ...

അതിജീവിതയ്‌ക്ക് ചലച്ചിത്രമേളയിൽ ലഭിച്ച കൈയ്യടി അൽഭുതപ്പെടുത്തി; ടി പത്‌മനാഭൻ

തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിജീവിതയായ നടിയുടെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് താന്‍ കണ്ടതെന്ന് എഴുത്തുകാരന്‍ ടി പത്‌മനാഭന്‍. രാജ്യാന്തര ചലച്ചിത്രമേളയില്‍ വനിതാ സംവിധായകരുടെ സാന്നിധ്യം മാത്രമല്ല അതിജീവതയ്‌ക്ക് ലഭിച്ച കൈയ്യടിയാണ് തന്നെ അൽഭുതപ്പെടുത്തിയതെന്നും...

യോഗി ആദിത്യനാഥ് സത്യപ്രതിജ്‌ഞ ചെയ്‌തു; മന്ത്രിസഭയിൽ 31 പുതുമുഖങ്ങൾ, 5 വനിതകൾ

ലഖ്‌നൗ: ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ്...

സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെ; ശ്വാസകോശത്തിൽ മണ്ണിന്റെ അംശം

തൃശൂർ: ചേര്‍പ്പില്‍ ജ്യേഷ്‌ഠനെ അനുജൻ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് നിഗമനം. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം ഉള്ളതായി പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. മറവ് ചെയ്യുമ്പോള്‍ ബാബുവിന് ജീവനുണ്ടായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. മുത്തുള്ളിയാല്‍ തോപ്പ് കൊട്ടേക്കാട്ട്പറമ്പില്‍...

അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത; യെല്ലോ അലർട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിന് സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ...

മുല്ലപ്പെരിയാർ; സുപ്രീം കോടതി നിലപാട് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. ജലനിരപ്പ് ഉയര്‍ത്തില്ലെന്ന കോടതി പരാമര്‍ശം കേരളത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണ്. പുതിയ ഡാം, സ്‌പോട്ട്...
- Advertisement -