കേരളം പ്രതിദിന കോവിഡ് കണക്കുകൾ അറിയിക്കണം; കേന്ദ്രം

By Desk Reporter, Malabar News
Kerala should report daily covid figures; Center
Representational Image
Ajwa Travels

ന്യൂഡെൽഹി: പ്രതിദിന കോവിഡ് കണക്കുകൾ കേരളം അറിയിക്കണമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് കേരളത്തിന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കത്തയച്ചു. അഞ്ച് ദിവസത്തിന് ശേഷം കേരളം ഇന്ന് കോവിഡ് കണക്ക് പുറത്തുവിട്ട സാഹചര്യത്തിലാണ് നിർദ്ദേശം.

ഇത്തരത്തിൽ കണക്കുകൾ നൽകുന്നത് കോവിഡ് അവലോകനത്തെ ബാധിക്കുന്നുവെന്നും ഏപ്രിൽ 13 മുതൽ കേരളം കോവിഡ് കണക്കുകൾ അറിയിച്ചിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. പ്രതിദിന കോവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്‌ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നത് സര്‍ക്കാരിന് ആശ്വാസമാകുന്ന പശ്‌ചാത്തലത്തിൽ ആയിരുന്നു തീരുമാനം.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യങ്ങളിലെല്ലാം പ്രതിദിന കേസുകള്‍ക്കായി മലയാളികള്‍ ആറ് മണിയോടെ കാത്തിരിക്കുമായിരുന്നു. കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസുകള്‍ വന്നതുമുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കൃത്യമായി വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിയിരുന്നു.

പിന്നീട് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ പ്രതിദിന കേസുകള്‍ അറിയിക്കുന്നത് വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കുന്നതും നേരത്തെ അവസാനിപ്പിച്ചിരുന്നു. മാസ്‌ക് ധരിക്കുക എന്നതിനപ്പുറമുള്ള കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളും ഇപ്പോള്‍ സംസ്‌ഥാനത്ത് നിലവിലില്ല.

Most Read:  രണ്ട് വർഗീയ ശക്‌തികൾ ഏറ്റുമുട്ടി; അതിൽ സർക്കാരിനെന്ത് കാര്യമെന്ന് കാനം രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE