അയൽക്കാരിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു; സെലെൻസ്‌കി

By Desk Reporter, Malabar News
Volodymyr Zelenskyy

കീവ്: യുക്രൈന് മേല്‍ റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം അയല്‍രാജ്യങ്ങളിലുള്ള തന്റെ വിശ്വാസം നഷ്‌ടപ്പെട്ടെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. “ഞാന്‍ ഈ ലോകത്തില്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ വാക്കുകളില്‍ വിശ്വസിക്കുന്നില്ല. റഷ്യന്‍ അധിനിവേശത്തിന് ശേഷം, ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരെ വിശ്വസിക്കുന്നില്ല,”- എന്നിങ്ങനെയാണ് സെലെൻസ്‌കിയുടെ വാക്കുകൾ.

തങ്ങള്‍ക്ക് തങ്ങളെ മാത്രമാണ് വിശ്വാസമെന്നും യുക്രൈൻ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു. “നിലവിലുള്ള ഒരേയൊരു വിശ്വാസം തങ്ങളില്‍ തന്നെയാണ്, ഞങ്ങളുടെ ആളുകളില്‍, ഞങ്ങളുടെ സേനയില്‍,”- സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ സെലെൻസ്‌കി പറഞ്ഞു.

”അത്രമാത്രം, ഇനി ഒരിക്കലുമില്ല, ഇങ്ങനെ എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എങ്കിലും നിങ്ങള്‍ കാണുന്നത് പോലെ എല്ലാവര്‍ക്കും കാര്യങ്ങള്‍ ചെയ്യാനുള്ള ധൈര്യമില്ല,”- അദ്ദേഹം പറഞ്ഞു. തലസ്‌ഥാനമായ കീവില്‍ നിന്നും റഷ്യന്‍ സേന പിന്‍വലിഞ്ഞുവെങ്കിലും, അവര്‍ ഇനിയും തിരിച്ചടിക്കില്ലെന്നും കീവ് കീഴടക്കാന്‍ ശ്രമിക്കില്ലെന്നും വിശ്വസിക്കാനാവില്ല എന്ന് സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

അതേസമയം റഷ്യക്കെതിരെ യുക്രൈന്റെ ഭാഗമായി നിന്ന് നേരിട്ട് പോരാടുന്നില്ലെങ്കിലും യുക്രൈന് വേണ്ട സൈനിക സഹായങ്ങള്‍ അമേരിക്ക ചെയ്‌തു കൊടുക്കുന്നുണ്ട്.

Most Read:  ഡെൽഹി ജഹാംഗീർപുരി മേഖലയിൽ വീണ്ടും സംഘർഷാവസ്‌ഥ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE