വിൽപ്പനയിൽ വൻ കുതിപ്പുമായി സ്‌കോഡ; അഞ്ചുലക്ഷം തൊട്ടു, നവംബർ ‘പൊളി’ മാസം
വാഹന വിൽപ്പനയിൽ വൻ കുതിപ്പുമായി സ്‌കോഡ. ഇന്ത്യൻ നിരത്തുകളിൽ സിൽവർ ജൂബിലി (25 വർഷം) ആഘോഷിക്കുന്ന സ്‌കോഡ, അഞ്ചുലക്ഷം വാഹനങ്ങളുടെ വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ്. നവംബർ മാസത്തെ വിൽപ്പനയുടെയും കൂടി പിന്തുണയിലാണ് അഞ്ചുലക്ഷം എന്ന...
ശബരിമല സ്വർണക്കൊള്ള; എസ്ഐടി കാലാവധി ഒരുമാസം കൂടി നീട്ടി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരുമാസം കൂടി നീട്ടി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ്...
19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്
വാഷിങ്ടൻ: യുഎസ് യാത്രാവിലക്ക് ഏർപ്പെടുത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ചതായി റിപ്പോർട്. ഗ്രീൻ കാർഡുകളും പൗരത്വ അപേക്ഷകളും ഉൾപ്പടെ നിർത്തിവെച്ചതായാണ് റിപ്പോട്.
യുഎസ് ഭരണകൂടം നിലവിലെ സ്‌ഥിതി സൂക്ഷ്‌മ പരിശോധന നടത്തുന്നവരെ...
എട്ടാം ക്ളാസ് വിദ്യാർഥിയുടെ സ്‌കൂൾ ബാഗിൽ വെടിയുണ്ടകൾ; അന്വേഷണം
ആലപ്പുഴ: കാർത്തികപ്പള്ളിയിലെ സ്വകാര്യ എയ്‌ഡഡ് സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയുടെ സ്‌കൂൾ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. വിദ്യാർഥികൾ ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സ്‌കൂൾ അധികൃതർ കുട്ടികളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഒരു...
‘ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാൻ സമയമായി, പുകഞ്ഞകൊള്ളി പുറത്ത്, സ്‌നേഹമുള്ളവർക്ക് കൂടെ പോകാം’
തിരുവനന്തപുരം: സ്‌ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശക്‌തമായ നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുരളീധരൻ...
കുരച്ചില്ല, തൊട്ടില്ല; ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് തെരുവുനായ്‌ക്കളുടെ സംരക്ഷണ വലയം
തെരുവിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് കാവൽ നിന്ന് നഗരത്തിലെ തെരുവുനായ്‌ക്കൾ. ബംഗാളിലെ നദിയ ജില്ലയിലെ നബദ്വീപ് നഗരത്തിലാണ് സംഭവം. പകൽ നാട്ടുകാർ കണ്ടിടത്തുനിന്നൊക്കെ ആട്ടപ്പായിച്ച തെരുവുനായ്‌ക്കളാണ്, ഒരു രാത്രി മുഴുവൻ നാടാകെ തണുപ്പിൽ...
റെഡ് പോളോ കാർ നടിയുടേത്; വിവരങ്ങൾ തേടി എസ്ഐടി, രാഹുലിന് ഇന്ന് നിർണായകം
പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാർ സിനിമാ നടിയുടേതെന്ന് സ്‌ഥിരീകരണം. കാർ നൽകിയ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയതായാണ് വിവരം. അന്വേഷണ സംഘം നടിയുമായി...
‘ഇമ്രാൻ ഏകാന്ത തടവിൽ, മാനസികമായി പീഡിപ്പിക്കപ്പെട്ടു’; കൂടിക്കാഴ്‌ച നടത്തി സഹോദരി
ഇസ്‌ലാമാബാദ്: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്‌മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഉസ്‌മ സഹോദരനെ കണ്ടത്. ഇമ്രാൻ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഉസ്‌മ...







































