Tue, Jun 30, 2026
33.3 C
Dubai

വിസി നിയമനം; ‘എത്രയും വേഗം തീരുമാനം എടുക്കണം’- അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി

ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിനാലാണ് സുപ്രീം കോടതിയുടെ വിമർശനം. എത്രയുംവേഗം തീരുമാനം എടുക്കണമെന്നാണ് ജസ്‌റ്റിസ്‌...

മൂന്നാർ സ്‌കൈ ഡൈനിങ് അപകടം; മുഴുവൻ സഞ്ചാരികളെയും സുരക്ഷിതമായി നിരത്തിറക്കി

ഇടുക്കി: മൂന്നാറിന് സമീപം ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിനിടെ കുടുങ്ങിയ മുഴുവൻ വിനോദസഞ്ചാരികളെയും സുരക്ഷിതമായി നിലത്തിറക്കി. നാലര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് അഞ്ച് സഞ്ചാരികളെയും ജീവനക്കാരെയും നിലത്തിറക്കിയത്. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120...

വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; എസ്- 400 വാങ്ങുന്നത് പ്രധാന ചർച്ച

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡിസംബർ 4,5 തീയതികളിൽ ആയിരിക്കും സന്ദർശനം. ഇന്ത്യ- റഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്‌തമാക്കാനുള്ള ചർച്ചകൾ നടക്കുമെന്ന് അധികൃതർ...

ഒതായി മനാഫ് കൊലക്കേസ്; ഷഫീഖ് കുറ്റക്കാരനെന്ന് കോടതി, മൂന്ന് പ്രതികളെ വെറുതെവിട്ടു

മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ ഒന്നാംപ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റു മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം...

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സജീവമാക്കി പോലീസ്. രാഹുലിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ...

ഡെങ്കിപ്പനി; ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ

ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ. വർധിച്ചുവരുന്ന താപനില കാരണം രോഗം ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിനിടെയാണ് ആശ്വാസവാർത്ത. 2024ലെ കണക്ക് അനുസരിച്ച് ആഗോളതലത്തിൽ 1.46 കോടിയിലധികം ഡെങ്കി...

അണ്ടർ-17 ലോകകപ്പ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ; തോൽപ്പിച്ചത് ഓസ്‌ട്രിയയെ

ദോഹ: ഓസ്‌ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം സ്വന്തമാക്കി. പോർച്ചുഗലിന്റെ ആദ്യത്തെ അണ്ടർ-17 കിരീടമാണിത്. 48 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളും യൂറോപ്യൻ...

വൈറ്റ് ഹൗസ് വെടിവയ്‌പ്പ്‌; പരിക്കേറ്റ സുരഷാ ഉദ്യോഗസ്‌ഥ മരിച്ചു, ഒരാൾ ചികിൽസയിൽ

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്‌പ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന നാഷണൽ ഗാർഡ് അംഗം സാറാ ബെക്ക്‌സ്‌ട്രോം (20) മരിച്ചു. മറ്റൊരു അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതരമായി...
- Advertisement -