ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടുമാണ് പത്രിക സമർപ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു സഹായി...
തിങ്കളാഴ്ച മാത്രം രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത് 30 ലക്ഷം പേർ
ന്യൂഡെല്‍ഹി: തിങ്കളാഴ്ച മാത്രം രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത് 30 ലക്ഷം പേര്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് വാക്സിന് എടുത്തവരുടെ എണ്ണം 3,29,47,432 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
15 ദിവസത്തിനിടെ...
‘കാനം ഏകാധിപതി’; സിപിഐ വിട്ട തമ്പി മേട്ടുതറ ബിഡിജെഎസ് സ്ഥാനാർഥി
ആലപ്പുഴ: സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഐ വിട്ട തമ്പി മേട്ടുതറ കുട്ടനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥി. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സ്ഥാനാർഥി...
വനമേഖലയെ വിറപ്പിച്ച കാട്ടുകൊമ്പനെ ട്രെയിനിടിച്ചു, ട്രാക്കിലൂടെ വലിച്ചിഴച്ചു; നില അതീവ ഗുരുതരം
വാളയാർ: കേരള- തമിഴ്നാട് വനാതിർത്തി മേഖലയെ വിറപ്പിച്ച ഒറ്റയാന് റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ചു ഗുരുതരമായി പരുക്കേറ്റു. ഒരു വർഷം മുൻപു നടുപ്പതി ആദിവാസി ഊരിൽ യുവാവിനെയും 6 മാസം മുൻപു...
തുഷാർ മൽസരിക്കില്ല; ബിഡിജെഎസ് അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു
തിരുവനന്തപുരം: ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തുഷാർ വെള്ളാപ്പളളി ഇത്തവണ മൽസര രംഗത്ത് ഉണ്ടാകില്ല. കുട്ടനാട്ടിൽ സിപിഐയിൽ നിന്ന് രാജി വെച്ച തമ്പി മേട്ടുതറയും കോതമംഗലത്ത് ഷൈൻ കെ കൃഷ്ണനുമാണ് സ്ഥാനാർഥികൾ....
ഇരിക്കൂറിൽ നടന്നത് ഗൂഢാലോചന; കെസി വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്
കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ്. ഇരിക്കൂറിൽ നടന്നത് കെസി വേണുഗോപാലിന്റെ ഗൂഡാലോചനയാണ് എന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ ആരോപിച്ചു. കെ...
‘മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മ
തൃശൂര്‍: വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായാകും മൽസരിക്കുക. തൃശൂരിൽ വെച്ചാണ് പ്രഖ്യാപനം നടത്തിയത്.
കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ...
പ്രളയ ഫണ്ട് തട്ടിപ്പ്; സർക്കാരിന് 14.84 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്
കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സർക്കാരിന് 14.84 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജോയിന്റ് ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്ക് ഗുരുതര വീഴ്ച...








































