വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ; പാർട്ടിയുടെ പതാക പുറത്തിറക്കി വിജയ്
ചെന്നൈ: പുതിയ പാർട്ടിയായ 'തമിഴക വെട്രി കഴകത്തിന്റെ' പതാക പുറത്തിറക്കി നടൻ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന്...
കൊൽക്കത്ത കേസ്; പുതിയ പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ പിരിച്ചുവിട്ട് സർക്കാർ
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നടപടിയുമായി ബംഗാൾ സർക്കാർ. മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ പിരിച്ചുവിട്ടു....
27 കൊലപാതക കേസുകൾ; ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ളാദേശ് സർക്കാരിന്റെ തീരുമാനം. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാ അംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥർ എന്നിവരുടെ...
ബോംബ് ഭീഷണി; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യക്ക് അടിയന്തിര ലാൻഡിങ്
തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി. ബോംബ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ ലാൻഡിങ്ങിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം...
പോലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ തിരികെ എത്തിക്കും
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ കണ്ടെത്തി. ഇന്നലെ രാത്രി 10.15നാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്‌പ്രസിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്....
പ്രതിരോധ പ്രവർത്തനം പൂർണവിജയം; മലപ്പുറം ജില്ല നിപ മുക്‌തം
മലപ്പുറം: ജില്ലയിലെ നിപ പ്രതിരോധം വിജയം. ആരോഗ്യവകുപ്പ് നിശ്‌ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ പിരീഡായ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 472 പേരെയും പട്ടികയിൽ നിന്നും ഒഴിവാക്കി....
പെൺകുട്ടി ചെന്നൈയിലേക്ക് പോയതായി സ്‌ഥിരീകരണം; ദൃശ്യം സിസിടിവിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരി തസ്‌മീത് തംസുവിനായുള്ള വ്യാപക തിരച്ചിൽ തുടരുന്നു. പെൺകുട്ടി എഗ്‌മോർ ട്രെയിനിൽ കയറി ചെന്നൈയിലേക്ക് പോയതായാണ് സ്‌ഥിരീകരണം. കുട്ടി മൂന്ന് വട്ടം ട്രെയിനിൽ...
എംപോക്‌സ്: സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച്...







































