ഒമൈക്രോൺ; ആഗോളതലത്തിൽ പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന
ന്യൂയോർക്ക്: ഒമൈക്രോൺ വകഭേദത്തിന് പിന്നാലെ ലോകം അതീവ ഗുരുതര അവസ്‌ഥയിലേക്ക് നീങ്ങുന്നു. കോവിഡ് മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷമുള്ള ഏറ്റവും ഉയർന്ന രോഗവർധനയാണ് കഴിഞ്ഞ ഒരാഴ്‌ച ലോകത്തുണ്ടായത്. ഒരാഴ്‌ചത്തെ ആഗോള കണക്കുകൾ എടുത്താൽ ഓരോ...
യുഎസിൽ ജനുവരി അവസാനത്തോടെ ഒമൈക്രോൺ ബാധ ഉയരും; ഡോ. ആന്റണി ഫൗചി
ന്യൂയോർക്ക്: ജനുവരി അവസാനത്തോടെ രാജ്യത്ത് ഒമൈക്രോൺ കേസുകൾ ഉയർന്നേക്കുമെന്ന് യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ ഫൗചി. രാജ്യത്തിന്റെ വലുപ്പവും വാക്‌സിനേഷന്റെ വൈവിധ്യവും വാക്‌സിനേഷനും കണക്കിലെടുക്കുമ്പോൾ ജനുവരി അവസാനത്തോടെ കേസുകൾ ഉയർന്നേക്കാമെന്ന് ആന്റണി ഫൗചി...
അഴിമതി ആരോപണം; സൊമാലിയൻ പ്രധാനമന്ത്രിയെ പ്രസിഡണ്ട് സസ്‌പെൻഡ് ചെയ്‌തു
മൊഗദിഷു: സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫർമാജോ സസ്‌പെൻഡ് ചെയ്‌തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂർത്തിയാകും വരെ സസ്‌പെൻഷൻ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും...
ഒമൈക്രോൺ വ്യാപനം; ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഉയർന്ന് ന്യൂയോർക്ക്
ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെഎണ്ണം ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിൽ...
പുരുഷ കുടുംബാംഗം കൂടെയില്ലെങ്കിൽ സ്‍ത്രീകൾക്ക് യാത്രാനുമതിയില്ല; താലിബാൻ
കാബൂള്‍: അഫ്‌ഗാനിൽ പുരുഷൻമാരായ ബന്ധുക്കളുടെ കൂടെയല്ലാതെ സ്‍ത്രീകളെ അധികദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍. ഞായറാഴ്‌ചയാണ് താലിബാന്‍ ഇത് സംബന്ധിച്ച് പ്രസ്‌താവന നടത്തിയത്. ചെറിയ ദൂരപരിധിക്കപ്പുറം അല്ലാതെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത...
മ്യാൻമറിൽ കുട്ടികൾ ഉൾപ്പടെ 30ലധികം പേർ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ കത്തിച്ചു; റിപ്പോർട്
യാങ്കൂൺ: മ്യാൻമറിൽ കുട്ടികൾ ഉൾപ്പടെ 30ലധികം പേർ കൊല്ലപ്പെടുകയും ഇവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്‌തതായി റിപ്പോർട്. മ്യാൻമറിലെ സംഘർഷഭരിത മേഖലയായ കയാഹ് എന്ന സ്‌ഥലത്താണ് സ്‌ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ കൊല ചെയ്യപ്പെട്ടത് എന്ന്...
ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ്; ‘ജയിംസ് വെബ്’ പ്രയാണം ആരംഭിച്ചു
കൗറു: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വർഷമാണ്...
ബംഗ്ളാദേശിൽ യാത്രാബോട്ടിലെ അഗ്‌നിബാധ; മരണം 39 ആയി
ധാക്ക: ബംഗ്ളാദേശിൽ യാത്രക്കിടെ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 39 ആയി. തെക്കൻ ബംഗ്ളാദേശിലെ സുഗന്ധ നദിയിൽ വെള്ളിയാഴ്‌ച പുലർച്ചെ ആയിരുന്നു അപകടം.
ധാക്കയിൽ നിന്ന് ബർഗുണയിലേക്ക് പോയ മൂന്ന് നിലയുള്ള എംവി...








































