യുക്രെയ്‌നെതിരെ പടയൊരുക്കവുമായി റഷ്യ; ആക്രമണം ഉടനെന്ന് യുഎസ്‌

By News Desk, Malabar News
russian army surrounds ukraine
Ajwa Travels

പാരിസ്: യുക്രെയ്‌നെ ആക്രമിക്കാൻ റഷ്യ സജ്‌ജമായി കഴിഞ്ഞെന്ന് യുഎസ്‌ നിരീക്ഷണം. യുക്രെയ്‌നെ ആക്രമിച്ചാൽ അനന്തരഫലം പേടിപ്പെടുത്തുന്നതാകുമെന്ന് യുഎസ്‌ സേനാമേധാവി മാർക്ക് മില്ലി പറഞ്ഞു. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പിനൊപ്പം കിഴക്കൻ യൂറോപ്പിലേക്ക് സൈനിക സന്നാഹവും യുഎസ്‌ ശക്‌തിപ്പെടുത്തി.

സൈനിക സഖ്യമായ നാറ്റോയ്‌ക്ക് കരുത്തേകാൻ ചെറിയൊരു സംഘം സൈനികരെ ഉടൻ അയക്കുമെന്ന് പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. എന്നാൽ, യുദ്ധം തുടങ്ങി കഴിഞ്ഞെന്ന മട്ടിൽ പരിഭ്രാന്തി പരത്തുന്നതിനെ യുക്രെയ്‌ൻ പ്രസിഡണ്ട് വൊളൊദിമിർ സെലൻസ്‌കി വിമർശിച്ചു. കഴിഞ്ഞ വർഷം കണ്ടതിലേറെ സ്‌ഥിതി വഷളായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് ആശങ്ക സൃഷ്‌ടിക്കാനായി റഷ്യയുടെ മനശാസ്‌ത്രപരമായ നീക്കമാണെന്നും യുദ്ധാശങ്ക പരത്തുന്നതിലൂടെ വലിയ വില കൊടുക്കേണ്ടി വരുന്നത് യുക്രെയ്‌നിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷവും 1.3 ലക്ഷം സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചിരുന്നു എന്ന് പ്രതിരോധ മന്ത്രിയും പറഞ്ഞു. ഇതിനിടെ നാറ്റോയിൽ യുക്രെയ്‌നെ ഉൾപ്പെടുത്തരുതെന്ന ആവശ്യം യുഎസ്‌ അംഗീകരിക്കാത്തത് പഠിച്ചിട്ടാകും അടുത്ത നീക്കമെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.

Most Read: ബാലചന്ദ്രകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു; നികേഷ് കുമാറിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE