യൂറോപ്പില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു; നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ജനം
ആംസ്‌റ്റർഡാം: യൂറോപ്പില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. പല രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുകയാണ്.
ജര്‍മനി, റഷ്യ, ഓസ്‌ട്രിയ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത്....
കാലിഫോർണിയ കാട്ടുതീ; രണ്ട് വർഷത്തിനിടെ ആയിരക്കണക്കിന് സെക്കോയ മരങ്ങളും കത്തിനശിച്ചു
കാലിഫോർണിയ: ലോകത്തിലെ ഏറ്റവും വലിയ മര വിഭാഗങ്ങളിലൊന്നായ സെക്കോയ മരങ്ങളുടെ 20 ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനിടെയുണ്ടായ കാട്ടുതീയിൽ നശിച്ചതായി റിപ്പോർട്. സെക്കോയയുടെ ആയിരക്കണക്കിന് മരങ്ങളാണ് 2021 വർഷം മാത്രം കാട്ടുതീയിൽ നശിച്ചത്....
മാൽക്കം എക്‌സ് വധം; രണ്ട് പേരെ 56 വർഷത്തിന് ശേഷം കുറ്റവിമുക്‌തരാക്കി
ന്യൂയോർക്ക്: യുഎസിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ആഫ്രിക്കൻ-അമേരിക്കൻ മന്ത്രിയുമായിരുന്ന മാല്‍ക്കം എക്‌സിന്റെ വധത്തില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ നിരപരാധികളെന്ന് അന്വേഷണ റിപ്പോര്‍ട്. മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയും, പ്രതികളായിരുന്ന രണ്ട് പേരുടെ അഭിഭാഷകരുമാണ് ഇക്കാര്യം...
ബലാൽസംഗക്കേസ് പ്രതികൾക്ക് മരുന്നിലൂടെ വന്ധ്യംകരണം; ബിൽ പാസാക്കി പാകിസ്‌ഥാന്‍
ഇസ്ളാമാബാദ്: ഒന്നിലധികം ബലാൽസംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം (കെമിക്കല്‍ കാസ്‌ട്രേഷന്‍) നടത്താനുള്ള ബില്‍ പാകിസ്‌ഥാന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍.
രാജ്യത്ത് സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ബലാൽസംഗ...
കോവിഡ്; ഇസ്രയേലിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്
ജറുസലേം: കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇസ്രയേൽ. ഇനിമുതൽ ഇസ്രയേലിലേക്ക് എത്താൻ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകരം യാത്രയ്‌ക്ക് 24 മണിക്കൂർ മുൻപ്...
കോവിഡ് വ്യാപിക്കുന്നു; വാക്‌സിൻ എടുക്കാത്തവർക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തി ഓസ്ട്രിയ
ബെർലിൻ: കോവിഡ് വാക്‌സിനെടുക്കാത്ത ആളുകൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഓസ്ട്രിയ. രാജ്യത്ത് രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് ജോലിക്കും, ഭക്ഷണം വാങ്ങാനും മാത്രമാണ് പുറത്തേക്കിറങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. 20...
കുരുതിക്കളമായി ഇക്വഡോറിലെ ജയിലുകൾ; ഏറ്റുമുട്ടൽ പതിവാകുന്നു
ക്വിറ്റോ: രണ്ട് മാസങ്ങൾക്ക് മുൻപ് നൂറിലധികം തടവുപുള്ളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇക്വഡോറിൽ വീണ്ടും സമാന സംഭവങ്ങൾ പതിവാകുന്നു. രാജ്യത്തെ മയക്കുമരുന്ന്, അധോലോക ഇടപാടുകൾ നിയന്ത്രിക്കുന്ന വൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വേദി സർക്കാരിന്...
ചൈനയിൽ 89 പുതിയ കോവിഡ് കേസുകൾ
ബീജിംഗ്: ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.
പുതിയ രോഗബാധിതരിൽ 70 പേരും സ്വദേശികളാണ്. ലിയോനിംഗിൽ 60, ഹെബെയിൽ മൂന്ന്, ഹീലോംഗ്ജിയാങ്,...








































