ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ബാധിച്ച് ബ്രിട്ടണിൽ ഒരാൾ മരിച്ചുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒമൈക്രോൺ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത് നിര്‍ഭാഗ്യകരമാണെന്ന് ബോറിസ് ജോൺസണ്‍ പറഞ്ഞു.
ഒമൈക്രോൺ വകഭേദത്തെ അതിജീവിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എല്ലാവരും വാക്‌സിൻ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ലണ്ടനിലെ കൊറോണ വൈറസ് കേസുകളിൽ 40 ശതമാനവും ഇപ്പോൾ ഒമൈക്രോൺ വകഭേദമാണ്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയില്‍ ഒമൈക്രോൺ വ്യാപനം വളരെ കൂടുതലാണ്. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ മുതിര്‍ന്ന പൗരൻമാർക്കും ഡിസംബർ മാസം അവസാനത്തോടെ ബൂസ്‌റ്റർ ഡോസുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: കര്‍ണാടകയില്‍ ക്രിസ്‌ത്യന്‍ പുരോഹിതനെ വെട്ടിക്കൊല്ലാന്‍ ശ്രമം