തീവ്രവാദ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതിൽ പാകിസ്‌ഥാൻ പരാജയം; യുഎസ് റിപ്പോർട്

By Staff Reporter, Malabar News
Pakistan fails to take counter-terrorism measures
Representational Image
Ajwa Travels

ന്യൂയോർക്ക്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരായ ജെയ്‌ഷെ മുഹമ്മദ് സ്‌ഥാപകൻ മസൂദ് അസ്ഹർ, ലഷ്‌കറെ ത്വയ്ബയുടെ സാജിദ് മിർ എന്നിവരുൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഭീകരരെ നേരിടുന്നതിലും വിചാരണ ചെയ്യുന്നതിലും മതിയായ നടപടികൾ സ്വീകരിക്കാൻ കഴിയാതെ പാകിസ്‌ഥാൻ പരാജയപ്പെട്ടുവെന്ന് യുഎസ് റിപ്പോർട്.

കാലതാമസമോ വിവേചനമോ കൂടാതെ എല്ലാ ഭീകര സംഘടനകളെയും ഒരുപോലെ എതിർക്കുമെന്ന വാഗ്‌ദാനം നിറവേറ്റാൻ പാകിസ്‌ഥാന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തീവ്രവാദ ഭീഷണികളെ തകർക്കുന്നതിൽ ഫലപ്രദമാണെന്നും, ഇത്തരം അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി യുഎസിന്റെ അഭ്യർഥനകളോട് കൃത്യമായി പ്രതികരിച്ചുവെന്നും റിപ്പോർട് ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലും നവംബറിലുമായി ലാഹോർ തീവ്രവാദ വിരുദ്ധ കോടതി ലഷ്‌കർ സ്‌ഥാപകൻ ഹാഫിസ് സയീദിനെ ഒന്നിലധികം കേസുകളിൽ ഭീകരവാദത്തിന് ധനസഹായം നൽകിയെന്ന കുറ്റം ചുമത്തി ശിക്ഷിച്ചിരുന്നു. അഞ്ച് വർഷവും, ആറ് മാസവുമാണ് ഇയാളെ കഠിന തടവിന് ശിക്ഷിച്ചത്. എന്നാൽ മറ്റുള്ള തീവ്രവാദികൾക്ക് എതിരെ നടപടിയെടുക്കുന്നതിൽ പാകിസ്‌ഥാൻ പൂർണമായി പരാജയപ്പെട്ടുവെന്ന് യുഎസ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

Read Also: വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE