കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരി; നടപടികൾ അതിവേഗത്തിൽ
മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. പാതയുടെ ഭൂമി ഏറ്റെടുപ്പ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 72 കിലോമീറ്ററാണ് പാതക്കായി നീക്കിവെച്ചിരിക്കുന്നത്. ഈ ഭൂമി...
ജില്ലയിൽ വാക്‌സിൻ ഇല്ല; ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു
കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്‌സിൻ ഇല്ലാത്തതിനാൽ ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു. ജില്ലയിലെ വിതരണ കേന്ദ്രങ്ങളിൽ ഇനി വാക്‌സിൻ ലഭിച്ചാൽ മാത്രമേ ബുക്കിങ് പുനരാരംഭിക്കുക ഉള്ളുവെന്ന് ജില്ലാ മെഡിക്കൽ അധികൃതർ അറിയിച്ചു. വ്യാഴം,...
കക്കാടംപൊയിലിൽ കോവിഡ് നിയമലംഘനം; ഇരുപതോളം ബൈക്കുകൾ പിടിച്ചെടുത്തു
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ എത്തുന്നു. മഴക്കാലം ആയതോടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ സമീപ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. പഞ്ചായത്തിൽ കോവിഡ് വ്യാപനം...
കരിപ്പൂർ സ്വർണ കവർച്ചാ കേസ്; മുഖ്യ പ്രതി അടക്കം രണ്ടുപേർ അറസ്‌റ്റിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ സ്വർണക്കവർച്ചാ കേസ് സംഘത്തിലെ മുഖ്യ പ്രതി അടക്കം രണ്ട് പേർ അറസ്‌റ്റിൽ. കരിപ്പൂർ കുമ്മിണിപ്പറമ്പ് കൊടപ്പനാട് വീട്ടിൽ സജിമോൻ (42), കൊടുവള്ളി എളേറ്റിൽ കിഴക്കോത്ത് ഒയലക്കുന്നത്ത്...
വിദ്യാർഥികൾക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്; രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം
മലപ്പുറം: കരുവാരക്കുണ്ടിൽ വിദ്യാർഥിക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്. ഇതോടെ പ്രദേശത്തെ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശത്തെ സ്‌കൂൾ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കാണ്...
ഫറോക്കിലെ ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള ശ്രമം; തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: ഫറോക്കിലെ അറിയപ്പെടുന്ന ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സ്‌റ്റാൻഡേർഡ് ടൈൽ ആൻഡ് ക്ളേ വർക്‌സ് എന്ന ഓട് കമ്പനിയാണ് ഓഗസ്‌റ്റ് ഒന്ന് മുതൽ അടച്ചു...
വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. കുറ്റൂളി അഴിഞ്ഞിലം പാലാഴി വീട്ടിൽ പി അർജുനെ (27) ആണ് വാഴക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥിനിക്ക് വിവാഹ വാഗ്‌ദാനം...
ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊന്നേമ്പാടം മൂന്നാം തൊടി എടക്കാട്ട് നവീൻ-ബിന്ദു നമ്പതിമാരുടെ മകൻ ജിഷ്‌ണുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ചാലിയാറിൽ ജിഷ്‌ണുവിന് വേണ്ടിയുള്ള...








































