Sun, May 19, 2024
33.3 C
Dubai

ഓൺലൈൻ ക്‌ളാസിനിടെ തിരഞ്ഞെടുപ്പ് പരസ്യം; എതിർപ്പുമായി അധ്യാപകർ

കോഴിക്കോട് : സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ളാസുകൾക്കിടയിൽ വിക്‌ടേഴ്‌സ്‌ ചാനലിലൂടെ സംസ്‌ഥാന സർക്കാരിന്റെ പരസ്യങ്ങൾ കാണിക്കുന്നതായി അധ്യാപകർ. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടത് സർക്കാരിന്റെ പരസ്യങ്ങൾ വിദ്യാർഥികളുടെ ക്‌ളാസുകൾക്കിടയിലും ചാനലിൽ കാണിക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ...

മുക്കത്ത് വൻ കഞ്ചാവ് വേട്ട; 5 പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലും എക്‌സൈസ് സംഘം നടത്തിയ റെയ്‌ഡിൽ 14 കിലോ കഞ്ചാവ് പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി അഞ്ച് പേർ പോലീസിന്റെ പിടിയിലായി. മൂന്നുപേരെ മുക്കത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നും...

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; ജില്ലയിൽ 287 കേസുകൾ

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 24 മണിക്കൂറിനിടെ ജില്ലയിൽ 287 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്‌ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയിൽ 33 കേസുകളും...

രഞ്‌ജിത്ത് പിൻമാറി; കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് സ്‌ഥാനാർഥിയായി പരിഗണിച്ച സംവിധായകൻ രഞ്‌ജിത്ത് പിൻമാറി. നോർത്തിൽ മൽസരിക്കാനില്ലെന്ന് രഞ്‌ജിത്ത് പാർട്ടിയെ അറിയിച്ചു. ഇതോടെ മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് സാധ്യതയേറി. എ...

പേരാമ്പ്രയിലെ പെയ്‌ഡ്‌ സീറ്റ് ആരോപണം തള്ളിക്കളയാൻ കഴിയില്ല; ടിപി രാമകൃഷ്‌ണൻ

കോഴിക്കോട്: പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി സിഎച്ച് ഇബ്രാഹിം കുട്ടിക്കെതിരെ ഉയർന്ന പെയ്‌ഡ്‌ സീറ്റ് ആരോപണം തള്ളിക്കളയാനാകില്ലെന്ന് മണ്ഡലത്തിലെ സിപിഎം സ്‌ഥാനാർഥിയും മന്ത്രിയുമായ ടിപി രാമകൃഷ്‌ണൻ. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്ക് താൽപര്യപ്പെടുന്നില്ല. എതിർ...

യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസ്; മുഖ്യ പ്രതിയെ പിടികൂടാനാവാതെ പോലീസ്

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ പിടികൂടാനാകാതെ പോലീസ്. കേസിൽ മൂന്ന് പ്രതികളാണുള്ളത്. 2003ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷയനുഭവിച്ച പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ(38) യാണ്...

കോഴിക്കോട് മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതീവ ജാഗ്രതയിലാണ് അധികൃതര്‍. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു തുടങ്ങി. തപാല്‍...

കോഴിക്കോട് കോളറയുടെ സാന്നിധ്യം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഹെൽത്ത് സൂപ്പർവൈസറുടെ അടിയന്തിര യോഗം വിളിച്ചു. യോഗത്തിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും....
- Advertisement -