വേനല്‍ മഴ; കോഴിക്കോട്- താമരശേരി മേഖലയില്‍ വ്യാപക നാശം
കോഴിക്കോട്: വേനല്‍ മഴയില്‍ കോഴിക്കോട്- താമരശേരി മേഖലയില്‍ വ്യാപക നാശനഷ്‌ടം. കനത്ത മഴയിലും കാറ്റിലും പ്രദേശത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരങ്ങള്‍ കടപുഴകി വീണ് നിരവധി ഇലക്‌ട്രിക് പോസ്‌റ്റുകളും തകർന്നു.
താമരശേരി മേഖലയില്‍ കഴിഞ്ഞ...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ദമ്പതികള്‍ കസ്‌റ്റംസ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 7 കിലോ 300 ഗ്രാം സ്വര്‍ണവുമായി ദമ്പതിമാര്‍ കസ്‌റ്റംസ് പിടിയിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്‌ദുസമദും, ഭാര്യ സഫ്‌ന അബ്‌ദുസമദുമാണ് സ്വര്‍ണം കടത്തിയത്.
അബ്‌ദുസമദ് 3672...
ജിഷ്‌ണുവിന്റെ മരണത്തിന് പിന്നിൽ പോലീസ്; കേസിലെ ദുരൂഹത അകറ്റണമെന്നും കുടുംബം
കോഴിക്കോട്: നല്ലളത്തെ ജിഷ്‌ണുവിന്റെ മരണത്തിന് പിന്നിൽ പോലീസെന്ന് കുടുംബം. പോസ്‌റ്റ്മോർട്ടം റിപ്പോർട് കിട്ടിയ ശേഷം കൂടുതൽ നടപടിക്കെന്നും കുടുംബം വ്യക്‌തമാക്കി.
അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്‌തി ഇല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ...
വൻ സ്വർണവേട്ട; കരിപ്പൂരിൽ നിന്നും 6.26 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഡിആർഐ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയത്.
6.26 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും ഡിആർഐ പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ എത്തിയ 6 യാത്രക്കാരിൽ...
താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണുണ്ടായ അപകടം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണ് യുവാവ് മരിച്ച അപകടത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. അഭിനവിന്റെ സുഹൃത്ത് അനീസിന് പരിക്കേൽക്കുകയും...
ജിഷ്‌ണുവിന്റെ ദുരൂഹമരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും
കോഴിക്കോട്: ചെറുവണ്ണൂരിൽ മരിച്ച ജിഷ്‌ണുവിന്റെ വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ ജിഷ്‌ണുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ. ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ തോളിനും പൊട്ടലുണ്ടായിരുന്നു....
പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവിന്റെ മരണം; ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്
കോഴിക്കോട്: ചെറുവണ്ണൂരിലെ ജിഷ്‌ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ജില്ലാ ക്രൈം ബ്രാഞ്ച്. പോലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള മതിലിൽ നിന്ന് വീണുണ്ടായ ആഘാതമാകാം മരണകാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ...
ഷിഗെല്ല; കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഷിഗെല്ല റിപ്പോർട് ചെയ്‌ത കോഴിക്കോട് എരഞ്ഞിക്കൽ പ്രദേശത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ജില്ലയിൽ നിലവിൽ ഒരാൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്....






































