കോഴിക്കോട്: ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎ ആണ് അധികൃതർ പിടികൂടിയത്. കൂടാതെ സംഭവത്തിൽ അരീക്കാട് സ്വദേശി സാദിഖിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
രാജധാനി എക്‌സ്‍പ്രസിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും നടത്തിയ സംയുക്‌ത പരിശോധനയിലാണ് ഇത് കണ്ടെത്തിയതും പ്രതിയെ പിടികൂടിയതും.
Read also: എട്ട് മുൻ എംഎൽഎമാർ തിരികെ പാർട്ടിയിലേക്ക്; ഹരിയാനയിൽ കോൺഗ്രസിന് ആശ്വാസം