എട്ട് മുൻ എംഎൽഎമാർ തിരികെ പാർട്ടിയിലേക്ക്; ഹരിയാനയിൽ കോൺഗ്രസിന് ആശ്വാസം

By News Desk, Malabar News
Congress
Representational Image
Ajwa Travels

ന്യൂഡെൽഹി: ദേശീയ നേതാക്കൾ പാർട്ടി വിടുന്നതിനിടെ ഹരിയാനയിൽ നിന്ന് കോൺ​ഗ്രസിന് ആശ്വാസ വാർത്ത. ഹരിയാനയിൽ എട്ട് മുൻ നിയമസഭാംഗങ്ങൾ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നേരത്തെ പാർട്ടി വിട്ടവരാണ് തിരിച്ചെത്തിയത്. ജൂൺ 19ന് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നിൽക്കണ്ടാണ് നീക്കം. ഹരിയാനപ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ചൗധരി ഉദയ്ഭാന്റെയും സാന്നിധ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ ചേർന്നത്. രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കളും കോൺഗ്രസ് എംഎൽഎമാരും മുൻ മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

ശാരദ റാത്തോഡ്, രാം നിവാസ് ഗോഡേല, നരേഷ് സെൽവാൾ, പർമീന്ദർ സിംഗ് ദുൽ, ജിലേ റാം ശർമ്മ, രാകേഷ് കംബോജ്, രാജ്‌കുമാർ വാൽമീകി, സുഭാഷ് ചൗധരി എന്നിവരാണ് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎമാർ. ലോക് തന്ത്ര സുരക്ഷാ പാർട്ടിയുടെ കിഷൻലാൽ പഞ്ചലും കോൺഗ്രസിൽ ചേർന്നു.

പാർട്ടിയിൽ ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പുതിയതായി എത്തിയവർക്ക് പാർട്ടിയിൽ പൂർണമായ ബഹുമാനവും പ്രവർത്തന സ്വാതന്ത്ര്യവും ഉണ്ടാകുമെന്നും നേതാക്കൾ ഉറപ്പ് നൽകി. ഇത്രയും മുതിർന്ന നേതാക്കൾ ഒരേ സമയം ചേരുന്നത് ജനങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഹൂഡ പറഞ്ഞു. പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്നും ഹൂഡ കൂട്ടിച്ചേർത്തു.

Most Read: തക്കാളിക്ക് പിന്നാലെ സെഞ്ച്വറി പിന്നിട്ട് ബീൻസും; പച്ചക്കറിക്ക് തീവില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE