Mon, Apr 29, 2024
29.3 C
Dubai

കൊട്ടിലിൽ കഴിയുന്ന റിവാൾഡോ ആനയെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്

വയനാട്: രണ്ട് മാസം മുൻപ് പിടികൂടി മുതുമലയിലെ കൊട്ടിലിൽ തളച്ച റിവാൾഡോ എന്ന കട്ടുകൊമ്പനെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്. ആനയെ അഭയാരണ്യത്തിനടുത്ത് 10 ഏക്കർ വിസ്‌തൃതിയുള്ള വനത്തിൽ തുറന്നു...

ചിറ്റാരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: ചിറ്റാരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചിറ്റാർ നീലിപിലാവ് മരുപ്പേൽ എംആർ റഫീഖിനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ 6.30ന് വീടിനടുത്തു നിന്നാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്....

ജലനിരപ്പ് ഉയർന്നു; വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി

തൃത്താല: മഴ കനത്തതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് ശക്‌തമായതിനെ തുടർന്ന് വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി. 27 ഷട്ടറുകളാണ് തടയണക്ക് ഉള്ളത്. പരമാവധി മൂന്നര മീറ്ററാണ് തടയണയുടെ സംഭരണ ശേഷി. നിലവിൽ രണ്ട്...

പോത്തുകൾ ചത്ത സംഭവം; പോലീസിനെതിരെ കുറ്റം ആരോപിച്ച് പാലക്കാട് നഗരസഭ

പാലക്കാട്: നഗരത്തിൽ കശാപ്പിനായി കൊണ്ടുവന്ന പോത്തുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ ചത്ത സംഭവത്തിൽ പോലീസിനെതിരെ കുറ്റം ആരോപിച്ച് നഗരസഭ. പോലീസിന്റെ ഭാഗത്ത് വന്ന വീഴ്‌ചയാണ് ഇതിനു കാരണം. അംഗീകൃത സംഘടന വന്നാൽ പോത്തുകളെ...

മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു; ജാഗ്രതാ നിർദ്ദേശം

പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. എല്ലാ ഷട്ടറുകളും 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇതോടെ പുഴകളിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ കരകളിൽ താമസിക്കുന്നവർക്ക് ജലസേചന വകുപ്പ് ജാഗ്രതാ...

മോഷണം നടത്തിയ അതേ ക്ഷേത്രത്തിൽ പ്രാർഥനക്ക് എത്തി; മോഷ്‌ടാവ് പിടിയിൽ

പാലക്കാട്: മോഷണം നടത്തിയ അതേ ക്ഷേത്രത്തിലെ പ്രാർഥനയിൽ പങ്കെടുത്ത മോഷ്‌ടാവ് പോലീസ് പിടിയിൽ. മരുതറോഡ് മന്നപ്പള്ളം സ്വദേശി സുഭാഷിനെയാണ് (27) കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ദേശീയ പാതയോരത്തുള്ള പുതുശ്ശേരി സൂര്യ...

കുളമ്പുരോഗം; ജില്ലയിൽ 2056 കന്നുകാലികൾക്ക് വാക്‌സിനേഷൻ നൽകി

പാലക്കാട്: മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷൻ ഊർജിതമാക്കി. നിലവിൽ 2056 കന്നുകാലികൾക്കാണ് വാക്‌സിനേഷൻ നടത്തിയത്. ജില്ലയിലെ 17 പഞ്ചായത്തുകളിലായി 333 കന്നുകാലികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പഞ്ചായത്തുകളിലെ രോഗ...

തിരുവിഴാംകുന്ന് ഗവേഷണ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം

അലനല്ലൂർ: തിരുവിഴാംകുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം. കന്നുകാലി ഗവേഷണ കേന്ദ്രത്തിന് സമീപം ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെ കാറിൽ സഞ്ചരിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരാണ് പുലിയെ കണ്ടത്. പ്രവേശന കവാടത്തിനോട്‌ ചേർന്ന് റോഡ് മുറിച്ചു കടക്കുന്ന...
- Advertisement -