പൊന്നാനി: പൂർവ വിദ്യാർഥി കൂട്ടായ്‌മ ‘മിഹ്സ’ എംഐ ഹൈസ്‌കൂളിന് വേണ്ടി നിർമിച്ച ലൈബ്രറിക്ക് പ്രിയദർശിനി ജനപക്ഷ വേദിയുടെ പിന്തുണ. പുതുതായി നിർമിച്ച ലൈബ്രറിക്ക് പുസ്‌തകങ്ങൾ നൽകിയാണ് ജനപക്ഷ വേദി തങ്ങളുടെ പിന്തുണ അറിയിച്ചത്.
ശിശുദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് രാഷ്‌ട്രപിതാവ് മാഹത്‌മാഗാന്ധിയുടെ ജീവിതവും വീക്ഷണവുമായി ബന്ധപ്പെട്ട പുസ്‌തങ്ങളുടെ സമർപ്പണം നടന്നത്. വിഷയത്തെ അടിസ്‌ഥാനമാക്കി തിരഞ്ഞെടുത്ത അമ്പത്തിയൊന്ന് പുസ്‌തകങ്ങളാണ് ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്, മിഹ്സ ചെയർമാൻ സി രഘുനാഥിന് കൈമാറിയത്.
സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി എഎം അബ്‌ദുസമദ്, കെഎം അബ്‌ദുറഹ്‌മാൻ, എം ഫസലുറഹ്‌മാൻ, ലൈബ്രറി കൺവീനർ കെ നിസാർ, മുഹമ്മദ് പൊന്നാനി, കെപി ജമാലുദ്ധീൻ, അറക്കൽ നസീം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Most Read: കള്ളപ്പണം വെളുപ്പിക്കൽ കേസ്; വ്യവസായ പ്രമുഖൻ ലളിത് ഗോയൽ അറസ്‌റ്റിൽ