ഉന്നത വിജയികൾക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം

By Malabar Bureau, Malabar News
Congratulations from Kerala Muslim Jamaat to the top winners
Ajwa Travels

കരുളായി: മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികൾ അനുമോദിച്ചു. വാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിലെത്തിയാണ് അനുമോദനം നടത്തിയത്.

വാരിക്കൽ മമ്പഉൽ ഇസ്‌ലാം മദ്രസയിലെ മുഹമ്മദ് വായിസ് കെപി, സിനാദ് വികെ, റിഫ കെ, ശിഫ ഷെറിൻ കെപി എന്നിവരെയും എംഡിഐ ഇംഗ്ളീഷ് സ്‌കൂൾ ദാറുസലാം മദ്രസയിലെ ജിഷാൽ പി, നജ്‌ല അൻവർ എം എന്നിവരെയുമാണ് അനുമോദിച്ചത്. പൊതു പരീക്ഷ നടന്ന അഞ്ച്, ഏഴ് ക്ളാസുകളിൽ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളാണിവർ.

‘പഠന പാഠ്യേതര രംഗത്തു ഉന്നത വിജയം നേടുന്നവരെ പ്രോൽസാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ധാർമികാന്തരീക്ഷം നിലനിർത്തുന്നതിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ മദ്രസകൾ ചെയ്യുന്ന സേവനം മഹത്തരമാണ്. അതിനാൽ ഈ മേഖല നിലനിൽക്കേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതുമാണ്. ഈ കർത്തവ്യമാണ് സംഘടന നിർവഹിക്കുന്നത്’. -കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി ചടങ്ങ് ഉൽഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.

എംഎം സഖാഫി മുണ്ടേരി, എസ്‌വൈഎസ്‍ സോൺ ഫിനാൻസ് സെക്രട്ടറി ടിപി ജമാലുദ്ധിൻ, മുൻ വാർഡംഗം കെപി ശറഫുദ്ധീൻ, കോഴിശ്ശീരി ഷൗക്കത്ത്, കെപി അഹമ്മദ് ദീനാർ, എസ്‌എസ്‌എഫ് യൂണിറ്റ് പ്രസിഡണ്ട് അബ്‌ദുൽ ബാസിത്, സെക്രട്ടറി കെപി അഹമ്മദ് ഫാറൂഖ്, കെപി അർഷാദ് എന്നിവർ അനുമോദന ചടങ്ങിന് നേതൃത്വം നൽകി.

Most Read: മുടി കളർ ചെയ്യുന്നതിനും ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കുമായി ഉത്തരകൊറിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE