വാദീസലാം വിപുലീകരണം; സാരഥീ സംഗമങ്ങള്‍ക്ക് ഞായറാഴ്‌ച തുടക്കമാകും

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ആസ്‌ഥാനമായ 'വാദിസലാം' പുതിയ കാലത്തിനെ ഉൾകൊള്ളാനും അതനുസരിച്ച് മുന്നേറാനും സാധിക്കുന്ന രീതിയിൽ നവീകരിക്കുകയാണ് സാരഥീ സംഗമങ്ങള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്.

By Central Desk, Malabar News
Vadeesalam renovation; kerala muslim jamaath's Saradhi Sangamamwill start on Sunday
Ajwa Travels

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ആസ്‌ഥാനമായ ‘വാദീസലാം’ വിപുലീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന സോണ്‍ സാരഥീ സംഗമങ്ങള്‍ക്ക് മെയ് 8ന് ഞായറാഴ്‌ച തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘പുതുമയോടെ മുന്നേറ്റത്തിന്’ എന്ന മുദ്രാവാക്യത്തെ അടിസ്‌ഥാനമാക്കിയാണ് മെയ് 8 മുതല്‍ 15 വരെ ജില്ലയിലെ വിവിധ സോണുകളില്‍ സംഗമങ്ങള്‍ നടക്കുന്നത്.

8ന് കൊണ്ടോട്ടി ഫത്ഹിലും, എടക്കര അല്‍ അസ്ഹറിലുമാണ് സംഗമങ്ങള്‍ നടക്കുന്നത്. 10ന് രാവിലെ പത്തിന് പെരിന്തല്‍മണ്ണ സുന്നി മസ്‌ജിദിലും വൈകുന്നേരം നാലിന് പുത്തനത്താണി കൻമനം ഫിര്‍ദൗസിലും കോട്ടക്കല്‍ മസ്‌ജിദു സ്വഹാബയിലും 12ന് വൈകുന്നേരം നാലിന് താനാളൂര്‍ സുന്നി കാര്യാലയം, നിലമ്പൂര്‍ യൂത്ത് സ്‌ക്വയര്‍ എന്നിവിടങ്ങളിലും സംഗമങ്ങള്‍ നടക്കും.

13ന് വൈകുന്നേരം നാലിന് ചെമ്മാട് സുന്നി മദ്‌റസ, കൊളത്തൂര്‍ ഇര്‍ശാദിയ്യ, മലപ്പുറം വാദീസലാം, തീരൂര്‍ യൂത്ത് സ്‌ക്വയര്‍, വണ്ടൂര്‍ അല്‍ ഫുര്‍ഖാന്‍, മഞ്ചേരി ഹികമിയ്യ മസ്‌ജിദ്‌, എടവണ്ണപ്പാറ വിളയില്‍ ചാലില്‍ മദ്‌റസ എന്നിവിടങ്ങളിലും സാരഥീ സംഗമങ്ങള്‍ ഉണ്ടായിരിക്കും.

അരീക്കോട് മജ്‌മഅ്, വേങ്ങര വാദീഹസൻ, പുളിക്കല്‍ സുന്നി മസ്‌ജിദ്‌, വെളിമുക്ക് വാദീബദ്ര്‍, പൊന്നാനി അയ്യോട്ടിച്ചിറ മഹ്‌ളറ ഹാള്‍, അല്‍ ഇര്‍ഷാദ് പന്താവൂര്‍ എന്നിവടങ്ങളില്‍ 15ന് വൈകുന്നേരം നാലിനാണ് സാരഥീ സംഗമങ്ങള്‍ നടക്കുന്നത്.

വിവിധ കേന്ദ്രങ്ങളില്‍ കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി. പിഎം മുസ്‌തഫ കോഡൂര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാഫി, സയ്യിദ് കെകെഎസ് തങ്ങള്‍, സികെയു മൗലവി മോങ്ങം, പിഎസ്‌കെ ദാരിമി എടയൂര്‍, യൂസുഫ് ബാഖവി മാറഞ്ചേരി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, പികെഎം ബശീര്‍ ഹാജി, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ തുടങ്ങിയവരും ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും നേതൃത്വം നല്‍കും.

സോണ്‍ പ്രവര്‍ത്തക സമിതി, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂണിറ്റ് പ്രസിഡണ്ടുമാർ, ജനറല്‍ സെക്രട്ടറിമാർ, ഫൈനാന്‍സ് സെക്രട്ടറിമാർ എന്നിവരും പുറമെ സോണ്‍ പരിധിയിലെ സമസ്‌ത ജില്ലാ-മേഖലാ നേതാക്കളും എസ്ജെഎം, എസ്‌എംഎ പ്രതിനിധികളുമാണ് സരഥീ സംഗമങ്ങളില്‍ പങ്കെടുക്കുക.

‘നവജാഗരണ മുന്നേറ്റ വഴിയിൽ സുന്നി പ്രസ്‌ഥാനത്തെ ചലിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നടപ്പിൽ വരുത്തുന്നതിലും നിസ്‌തുലമായ പങ്കുവഹിച്ച കേരള മുസ്‌ലിം ജമാഅത്തിന്റെ ജില്ലാ ആസ്‌ഥാന കാര്യലയമാണ്‌ വാദീസലാം. ഇതിനെ പുതിയ കാലത്തിനെ ഉൾകൊള്ളാനും അതനുസരിച്ച് മുന്നേറാനും സാധിക്കുന്ന രീതിയിൽ നവീകരിക്കുകയാണ് സാരഥീ സംഗമങ്ങള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്’ – സംഘടന പ്രസ്‌താവനയിൽ വിശദീകരിച്ചു.

Most Read: വഖഫ് ബോര്‍ഡിൽ ഇതരസമുദായ നിയമനം; മുഖ്യമന്ത്രി സമുദായത്തെ വഞ്ചിച്ചു -എസ്‌വൈഎസ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE