മോഷണം നടത്തിയ അതേ ക്ഷേത്രത്തിൽ പ്രാർഥനക്ക് എത്തി; മോഷ്‌ടാവ് പിടിയിൽ

By Trainee Reporter, Malabar News
palakkad robbery
Representational Image
Ajwa Travels

പാലക്കാട്: മോഷണം നടത്തിയ അതേ ക്ഷേത്രത്തിലെ പ്രാർഥനയിൽ പങ്കെടുത്ത മോഷ്‌ടാവ് പോലീസ് പിടിയിൽ. മരുതറോഡ് മന്നപ്പള്ളം സ്വദേശി സുഭാഷിനെയാണ് (27) കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ദേശീയ പാതയോരത്തുള്ള പുതുശ്ശേരി സൂര്യ ചിറ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തുടർന്ന് രാവിലത്തെ പ്രാർഥനക്കായി അതേ ക്ഷേത്രത്തിൽ എത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടുക ആയിരുന്നു.

ഇയാൾ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ വഴി ചാടി കടന്ന് ഭണ്ഡാരത്തിൽ നിന്ന് പണവും ക്ഷേത്ര പരിസരത്തുള്ള തേങ്ങയും മറ്റു വസ്‌തുക്കളും ചാക്കിലാക്കി കടന്നു കളഞ്ഞു. മോഷണ ദൃശ്യം ക്ഷേത്ര പരിസരത്തുള്ള സിസിടിവിയിൽ വ്യക്‌തമായി പതിഞ്ഞിരുന്നു. തുടർന്ന് പ്രാർഥനക് ശേഷം വഴിപാടുകൾ നടത്തുന്നതിനിടെ ഇയാളെ കണ്ട് സംശയം തോന്നിയ ക്ഷേത്രത്തിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാറ-പൊള്ളാച്ചി റോഡിൽ ഇരട്ടിയാൽ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഭണ്ഡാരത്തിൽ ചെറിയ തുക മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാൾ മുമ്പ് ഒരു കേസിലും പെട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു. സിഐ എൻഎസ് രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Read Also: ‘ഒക്കചങ്ങായിമാര്‍’ പരാമർശം; ബല്‍റാമിന് മറുപടിയുമായി പിവി അൻവർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE