‘ഒക്കചങ്ങായിമാര്‍’ പരാമർശം; ബല്‍റാമിന് മറുപടിയുമായി പിവി അൻവർ

By Desk Reporter, Malabar News
Case against PV Anwar; Quarry scam case

തിരുവനന്തപുരം: മുൻ എംഎൽഎ വിടി ബല്‍റാമിന്റെ ‘ഒക്കചങ്ങായിമാര്‍’ പരാമര്‍ശത്തിന് മിനിറ്റുകള്‍ക്കുള്ളില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്ന രാഹുല്‍ ഗാന്ധി എംപിയുടെ ഫോട്ടോ സഹിതം ഫേസ്ബുക്കിലാണ് അൻവറിന്റെ മറുപടി. സമര്‍പ്പണം; തൃത്താലയിലെ എക്‌സ് ഫേസ്ബുക്ക് പ്രധാനമന്ത്രിക്ക് എന്ന ക്യാപ്ഷന്‍ സഹിതമാണ് അന്‍വറിന്റെ പരിഹാസം.

നേരത്തെ ‘ഒക്കചങ്ങായിമാര്‍’ എന്ന ക്യാപ്ഷനോടെ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോ വിടി ബല്‍റാം പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിനുള്ള മറുപടിയായാണ് നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി കെട്ടിപ്പിടിക്കുന്ന ചിത്രം പങ്കുവച്ചത്.

കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ബിജെപിസിപിഎം ധാരണയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഡെൽഹി യാത്ര ഈ ഒത്തു തീര്‍പ്പിനു വേണ്ടിയാണ്. കൊടകര കുഴല്‍പ്പണക്കേസ് മുന്നില്‍വച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബല്‍റാമിന്റെയും വിമര്‍ശനം.

Most Read:  പ്രമുഖ ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE