Fri, Apr 24, 2026
30 C
Dubai

കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ വീഡിയോ; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് പ്രദേശവാസികളിൽ ഭീതി പടർത്തിയ യുവാവ് അറസ്‌റ്റിൽ. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പിടികൂടിയത്. വനംവകുപ്പിന്റെ പരാതിയിലാണ് അറസ്‌റ്റ്. ആർത്തല പ്രദേശത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്‌ച...

രാത്രി കുഴിയിൽ വീണു, പ്രദേശത്ത് ഭീതി പരത്തിയിരുന്ന കസേരക്കൊമ്പൻ ചരിഞ്ഞു

എടക്കര: മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി പരത്തിയിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. രണ്ട് മാസത്തോളമായി പ്രദേശത്ത് വിഹരിച്ച് നടന്ന് നാട്ടുകാരെ വിറപ്പിച്ച കാട്ടാനയാണ് അർധരാത്രിയിൽ കുഴിയിൽ വീണ് ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന്...

പൊന്നാനിയിൽ മഖ്‌ദൂം ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം; ഇപ്പോൾ അപേക്ഷിക്കാം

പൊന്നാനി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സൈനുദ്ദീൻ മഖ്‌ദൂമിന്റെ നാമധേയത്തിൽ പൊന്നാനിയിൽ ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം തുറക്കും. കോഴ്‌സുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. അറബിക്, ജർമൻ ഭാഷകളാണ് ആദ്യം പഠിപ്പിക്കുക. രണ്ടാംഘട്ടത്തിൽ സ്‌പാനിഷ്‌, ചൈനീസ്, ഫ്രഞ്ച്...

ഫുട്‍ബോൾ മൽസരത്തിനിടെ പടക്കംപൊട്ടി അപകടം; സംഘാടക സമിതിക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്‍ബോൾ മൽസരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പോലീസ് കേസെടുത്തു. സംഘാടക സമിതിക്കെതിരെയാണ് അരീക്കോട് പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിൽ ആകെ 47...

പുത്തനങ്ങാടിയിൽ ആറുമാസമുള്ള കുഞ്ഞടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്തു

മലപ്പുറം: പുത്തനങ്ങാടിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ തെരുവുനായ ആക്രമണം നടന്നത്. തിരക്കുള്ള...

തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിൽ; ഉന്നതതല യോഗം ഇന്ന്

മലപ്പുറം: തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾപാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്‌ഥാപിച്ച കൂട്ടിലാണ് കരടി അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്‌റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ജനവാസ മേഖലയിലിറങ്ങി കരടിയുടെ...

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കാറിനായി അന്വേഷണം

മലപ്പുറം: കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്‌ണു (25) ആണ് മരിച്ചത്. അർധരാത്രിയോടെ വട്ടപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു...

മലപ്പുറം എളങ്കൂരിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവ് അറസ്‌റ്റിൽ

മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്‌ണുജ (26) മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിലെടുത്ത ഭർത്താവ് പ്രബിന്റെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ്...
- Advertisement -