സിൽവർ ലൈനിനെതിരെ സമരാഹ്വാനം; താമരശേരിയിൽ മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്‌ത് പോസ്‌റ്ററുകൾ പതിച്ച് സിപിഐ മാവോയിസ്‌റ്റ് വിഭാഗം. കോഴിക്കോട് ജില്ലയിലെ താമരശേരി മട്ടിക്കുന്നിലാണ് പോസ്‌റ്ററുകൾ പതിച്ചത്. മട്ടിക്കുന്ന് അങ്ങാടിയിൽ കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ മാവോയിസ്‌റ്റുകളാണ്...
തിരൂരിൽ കെ റെയിൽ സർവേ കല്ല് പിഴുത് മാറ്റി യുഡിഎഫ്; തിരികെ സ്‌ഥാപിച്ച് എൽഡിഎഫ്
മലപ്പുറം: തിരൂർ തെക്കുംമുറിയിൽ യുഡിഎഫ് പിഴുത് മാറ്റിയ സിൽവർ ലൈൻ കല്ലുകൾ എൽഡിഎഫ് പുനഃസ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം സിൽവർ ലൈൻ പദ്ധതിക്ക് എതിരെ തിരൂരിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു. അതിന്റെ ഭാഗമായി...
നായനാർ മ്യൂസിയം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
കണ്ണൂർ: നായനാർ അക്കാദമിയിൽ ഒരുക്കിയ ഇകെ നായനാർ മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് 3 മണിക്കാണ് ഉൽഘാടനം. നായനാരുടെ ജീവിതം അടുത്തറിയാൻ കഴിയുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
നായനാരുടെ...
സ്‌ഫോടക വസ്‌തുക്കളുമായി യുവാവ് പിടിയിൽ
മലപ്പുറം: ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളുമായി കൊല്ലം സ്വദേശി പെരുമ്പടപ്പിൽ അറസ്‌റ്റിൽ. ഏറെക്കാലമായി പെരുമ്പടപ്പ് അയിരൂർ കുണ്ടുച്ചിറയിൽ താമസിക്കുന്ന കൊല്ലം എഴുകോൺ സ്വദേശി വഴങ്ങിൽ ഗണേശനെയാണ് (30) പോലീസ് പിടികൂടിയത്. ക്രിമിനൽ കേസുകളിൽ...
കോഴിക്കോട് 61 കുപ്പി മദ്യവുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറിൽ 53 കുപ്പി മദ്യവുമായി പ്രജോഷിനെ...
സിൽവർ ലൈൻ; യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം- പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കോഴിക്കോട്: യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോഴിക്കോട് കളക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകർക്ക് നേരെ പോലീസ്...
മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവാവ് മരിച്ചു
കോഴിക്കോട്: ജില്ലയിൽ മദ്യലഹരിയിൽ ആയിരുന്ന സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത്(48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 13ആം തീയതിയാണ് ഷൗക്കത്തിനെ...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 3 പേർ പിടിയിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു.
ഒരു കിലോ 120 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. സാദിഖ്, ഷംസീർ,...









































