രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു
ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 209 രൂപയാണ് കുറച്ചത്. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
വിലക്കുറവ് പ്രകാരം ഡെൽഹിയിലെ...
കാവേരി നദീജല തർക്കം; കർണാടകയിൽ ഓഗസ്‌റ്റ് 13ന് ബന്ദ്, ‘ജനനായകൻ’ ഷോകൾ റദ്ദാക്കി
ബെംഗളൂരു: കാവേരി നദീജല തർക്കം രൂക്ഷമായി. തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്‌റ്റ് 13ന് കന്നഡ അനുകൂല സംഘടനകൾ സംസ്‌ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം...
പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് അധിക്ഷേപ പോസ്‌റ്റുകൾ; മെറ്റ മേധാവിക്കെതിരെ കേസ്
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് വ്യാജവും അധിക്ഷേപകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റ ഇന്ത്യ മേധാവിക്കെതിരെയും നിരവധി സാമൂഹിക മാദ്ധ്യമ അക്കൗണ്ട് ഉടമകൾക്കും എതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസ് രജിസ്‌റ്റർ...
അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാം; സുപ്രീം കോടതി
ന്യൂഡെൽഹി: അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാൻ പോലീസിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജന്തർ മന്തറിലെ ജൂലൈ 20ന് സിജെപി നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് പെല്ലറ്റ്...
പ്രധാനമന്ത്രി കസേര വിട്ട് ഇൻഫ്ളുവൻസർ ആയിക്കോളൂ; മോദിയോട് അഭിജീത് ദീപ്‌കെ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്‌ഥാപകൻ അഭിജീത് ദീപ്‌കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്ളുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദീപ്‌കെ വിമർശിച്ചത്.
യുവാക്കളെ അഭിസംബോധന...
പോലീസ് അതിക്രമം ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം, അമിത് ഷായെ പുറത്താക്കണം; രാഹുൽ
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡെൽഹിയിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലാണ് രാഹുലിന്റെ വിമർശനം. അമിത് ഷായ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും രാഹുൽ ഗാന്ധി...
കടുത്ത ശിക്ഷയും പിഴയും; പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ലോക്‌സഭ പാസാക്കി
ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ലോക്‌സഭയിൽ പാസായി. പരീക്ഷാ ക്രമക്കേടിൽ കർശന ശിക്ഷയും പിഴയും വ്യവസ്‌ഥ ചെയ്യുന്ന ബില്ല് ശബ്‌ദവോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷാ...
സർക്കാർ ഉറപ്പുകൾ പാലിച്ചില്ല; തെരുവുകൾ വീണ്ടും കത്തുമെന്ന് സിജെപി മുന്നറിയിപ്പ്
ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്‌ത വിദ്യാർഥികൾക്ക് എതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കുമെന്ന വാഗ്‌ദാനം സർക്കാർ ലംഘിച്ചുവെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി). കരാർ ലംഘനം തുടരുകയാണെങ്കിൽ ഇന്ത്യയിലെ തെരുവുകൾ വീണ്ടും...








































