Sun, Jun 21, 2026
30.9 C
Dubai

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ജാർഖണ്ഡിൽ മൂന്ന് മരണം

റാഞ്ചി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളപ്പൊക്കത്തിൽ 3 പേർ മരിച്ചു. യമുനയ്‌ക്ക് പിന്നാലെ ഗംഗാ നദിയിലെ ജലനിരപ്പും ഉയർന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ റെഡ്...

രാഷ്‌ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

ന്യൂഡെൽഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ലോക്‌സഭാ എംപിയുമായ ബാബുൽ സുപ്രിയോ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും...

പഞ്ചാബിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കും

ചണ്ഡീഗഢ്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ സ്‌കൂളുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഓഗസ്‌റ്റ് രണ്ട് (തിങ്കളാഴ്‌ച) മുതൽ സംസ്‌ഥാനത്തെ മുഴുവൻ ക്ളാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. മുതിർന്ന ക്ളാസുകളിലെ...

അന്വേഷണവുമായി സഹകരിക്കും; അസം മുഖ്യമന്ത്രി

ഗുവഹാത്തി: അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തിൽ മിസോറാം പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എന്തുകൊണ്ട് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം...

കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ ആർടിപിസിആർ നിർബന്ധമാക്കി

ബെംഗളൂരു: കേരളം, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. കർണാടകയിൽ പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് കേരളം,...

രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് നേതാക്കളെ കണ്ടത്; ഡെൽഹി സന്ദർശനത്തിൽ മമത

കൊൽക്കത്ത: തന്റെ ഡെൽഹി സന്ദർശനം രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെ ആയിരുന്നുവെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ച് ദിവസത്തെ ഡെൽഹി യാത്ര ഫലപ്രദമായിരുന്നു. രണ്ട് മാസത്തില്‍ ഒരിക്കല്‍ താന്‍ ഡെൽഹിയിൽ വരുമെന്നും...

മിസോറാമിൽ കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കളുടെ ശേഖരം; എൻഐഎ അന്വേഷണം ഏറ്റെടുത്തു

ഐസ്‌വാൾ: മിസോറാമിൽ കഴിഞ്ഞ ദിവസം സ്‍ഫോടക വസ്‌തുക്കളുടെ വൻ ശേഖരം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. ജൂലൈ 28നാണ് ആഭ്യന്തര മന്ത്രാലയം കേസ് മിസോറാം പോലീസിൽ നിന്ന് എൻഐഎക്ക്...

ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് പതിനാല് ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌ നടത്തി. രജൗരിയിൽ സ്‌ഫോടകവസ്‌തു കണ്ടെത്തി. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ സ്‌ഫോടക വസ്‌തു നീർവീര്യമാക്കിയെന്ന് ബോംബ്...
- Advertisement -