തടവുകാര്‍ക്കുമേല്‍ ജയില്‍ മതില്‍ തകര്‍ന്നുവീണു; 22 പേര്‍ക്ക് പരിക്ക്
ഭിന്ദ്: തടവുകാര്‍ക്കുമേല്‍ ജയില്‍ മതില്‍ തകര്‍ന്നുവീണ് 22 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ജയിലിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതിഗുരുതരമാണ്. ഇയാളെ ഗ്വാളിയറിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ...
ജാര്‍ഖണ്ഡിന് പിന്നാലെ യുപിയിലും ജഡ്ജിക്ക് നേരെ വധശ്രമം
ലഖ്‌നൗ: ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിക്ക് നേരെ വധശ്രമം. ഫത്തേപ്പൂര്‍ സ്‌പെഷ്യല്‍ പോക്‌സോ ജഡ്ജി മുഹമ്മദ് ഖാന് നേരെയാണ് വധശ്രമം ഉണ്ടായത്. ജഡ്ജി സഞ്ചരിച്ച...
കർണാടകയിൽ കോൺഗ്രസിന് അനുകൂല സാഹചര്യം; ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന് അനുകൂല സാഹചര്യമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടകയിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കോൺഗ്രസിന് ഏറ്റവും അനുകൂലമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാം. ഇതിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി...
പെഗാസസ് വിവാദം; പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രനീക്കം
ന്യൂഡെൽഹി: പെഗാസസ് വിവാദത്തെ തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടി ചുരുക്കാൻ സാധ്യത. ഈ സമ്മേളന കാലത്ത് ഇതുവരെ അഞ്ച് ബില്ലുകൾ മാത്രമാണ് പാസാക്കാൻ സാധിച്ചത്. സമ്മേളനം വെട്ടി ചുരുക്കാനുള്ള തീരുമാനത്തിലൂടെ പെഗാസസിൽ...
അതിർത്തി തർക്കം; അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്കെതിരെ കേസെടുത്ത് മിസോറാം പോലീസ്. ഇരു സംസ്‌ഥാനങ്ങളും തമ്മിൽ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിന് ഇടയിലാണ് മിസോറാമിന്റെ നടപടി. ഹിമന്ദ ബിശ്വ ശര്‍മക്കൊപ്പം ആറ് മുതിര്‍ന്ന ഉദ്യോഗസ്‌ഥരും...
കനത്ത മഴയിൽ യമുന കരകവിഞ്ഞു; ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ്
ന്യൂഡെൽഹി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ് പുറത്തുവിട്ടു. യമുനാ നദി കരകവിയുന്ന പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളിൽ യമുനാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു....
കടല്‍ക്കൊല കേസ്; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ തൊഴിലാളികള്‍
ന്യൂഡെൽഹി: കടല്‍ക്കൊല കേസില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മൽസ്യ തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സെന്റ് ആന്റണീസ് ബോട്ടുടക്ക് അനുവദിച്ച തുകയിൽ നിന്ന് തങ്ങൾക്കും നഷ്‌ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം. അപകടത്തിൽ പരിക്കേറ്റതിനാല്‍ നഷ്‌ടപരിഹാരത്തിന്...
വ്യക്‌തിയുടെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ മാനിക്കണം; ശില്‍പ ഷെട്ടിയുടെ ഹരജിയിൽ ഹൈക്കോടതി
മുംബൈ: വ്യവസായി രാജ് കുന്ദ്രയുടെ അറസ്‌റ്റുമായി ബന്ധപ്പെടുത്തി ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പാ ഷെട്ടിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്‌റ്റിലായതിന് പിന്നാലെ ശില്‍പക്കെതിരെ ചില മാദ്ധ്യമങ്ങളില്‍...







































