‘ജനനായകന്’ ഒടുവിൽ പ്രദർശനാനുമതി; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്
ചെന്നൈ: വിജയ് ചിത്രം ജനനായകന് ഒടുവിൽ പ്രദർശനാനുമതി. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നൽകി. ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ...
ഇന്ത്യയുടെ ആണവ സ്വപ്‌നങ്ങൾക്ക് ചിറക് മുളയ്‌ക്കുന്നു; യുറേനിയം കൈമാറാൻ ഓസ്‍ട്രേലിയ
ന്യൂഡെൽഹി: ഇന്ത്യ- ഓസ്‍ട്രേലിയ ബന്ധത്തിലെ ഏറ്റവും നിർണായക കരാർ യാഥാർഥ്യമായി. ഇന്ത്യയുടെ ആണവ പദ്ധതിക്കായി യുറേനിയം വിതരണം ചെയ്യാൻ ഓസ്‍ട്രേലിയ തയ്യാറായി. ഇതൊരു സുപ്രധാന വ്യാപാരക്കരാറാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയൻ യുറേനിയം...
ബംഗാളിൽ 11-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
കൊൽക്കത്ത: ബംഗാളിലെ ബറൂയിപ്പുറിൽ 11 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രകാശ് മൊണ്ടാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ്. കുറ്റകൃത്യം നടന്ന സ്‌ഥലത്ത് വെടിവെപ്പിനായി കൊണ്ടുപോയപ്പായിരുന്നു സംഭവം.
തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച്...
അഹമ്മദാബാദ് സ്‍ഫോടനക്കേസ്; 38 പ്രതികൾക്ക് വധശിക്ഷ, ശരിവെച്ച് ഹൈക്കോടതി
അഹമ്മദാബാദ്: 2008ൽ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‍ഫോടന പരമ്പര കേസിലെ 49 പ്രതികളിൽ 38 പേരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി. മറ്റ് 11 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം...
ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ
ഭുവനേശ്വർ: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഒഡീഷയിലെ ഭുവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഉൽസവ സീസണിലെ വലിയ തിരക്ക്...
അയോധ്യ സംഭാവനത്തട്ടിപ്പ്; ഫോറൻസിക് പരിശോധന പൂർത്തിയായി, പണം ഉപയോഗിച്ചത് ആഡംബരത്തിന്
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി...
സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണം; ടെലഗ്രാമിന് നോട്ടീസ്
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമ പ്ളാറ്റ്‌ഫോമായ ടെലഗ്രാമിന് വീണ്ടും തിരിച്ചടി. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകി. കഴിഞ്ഞമാസം 21ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി ടെലഗ്രാമിന്...
കരാറിൽ ഒരു മാറ്റവുമില്ല, നിലപാട് ഉറച്ചത്; പാക്കിസ്‌ഥാന് മറുപടിയുമായി ഇന്ത്യ
ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചെന്ന ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ വ്യക്‌തമാക്കി.
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന് പാക്കിസ്‌ഥാൻ...








































