വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്
ന്യൂഡെല്‍ഹി: കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്‌ടോബർ 30-ന് ഡെല്‍ഹിയില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട രോഗം...
തമിഴ്‌നാടിനും, ബിഹാറിനും പിന്നാലെ സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ച് പുതുച്ചേരിയും
ചെന്നൈ: ബിഹാറിനും തമിഴ്‌നാടിനും പിന്നാലെ സൗജന്യ കോവിഡ് വാക്‌സിൻ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി പുതുച്ചേരിയും. മുഖ്യമന്ത്രി നാരായണ സ്വാമിയാണ് പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിൻ...
മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; ബി ജെ പി
ശ്രീനഗര്‍: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ബി ജെ പി. ജമ്മു കശ്‍മീരിന്റെ പതാക പുനസ്‌ഥാപിക്കുന്നതുവരെ ത്രിവര്‍ണപതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബയുടെ പരാമര്‍ശത്തിന്...
കൊവാക്‌സിൻ ജൂണിലെത്തും; പ്രതീക്ഷയോടെ ഭാരത് ബയോടെക്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ 2021 ജൂണിൽ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിൽ ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്. നിലവിൽ 30 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് ഇന്റർനാഷണൽ...
കുടിവെള്ളം പാഴാക്കരുത്; ഇനി മുന്നറിയിപ്പ് മാത്രമല്ല കനത്ത ശിക്ഷയും
ന്യൂഡെല്‍ഹി : കുടിവെള്ളം പാഴാക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. കുടിവെള്ളവും, ഭൂഗര്‍ഭജലവും പാഴാക്കുന്നതിന് എതിരെ കിട്ടിയ പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജല്‍ശക്‌തി വകുപ്പിന് കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ളം...
കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തിൽ; ദുരൂഹത
മുംബൈ: 14 ദിവസം മുമ്പ് കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുകിയ നിലയിൽ ആശുപത്രിയിലെ ശൗചാലയത്തിൽ നിന്ന് കണ്ടെത്തി. മുംബൈ സെവ്റിയിലെ ടി.ബി ആശുപത്രിയിലാണ് സംഭവം. ക്ഷയരോഗ ബാധിതനായ സൂര്യബാൻ യാദവ് (27)...
സ്‌നേഹത്തിനും പ്രാര്‍ഥനക്കും നന്ദി; കപില്‍ ദേവ്
ന്യൂഡെല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്‌ളാസ്‌റ്റിക്ക് വിധേയനാക്കിയ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ആശുപതിയില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം മുന്‍ ക്രിക്കറ്റ് താരം ചേതൻ ശര്‍മ്മ പുറത്ത് വിട്ടു. ആരോഗ്യം...
സൈനിക കാന്റീനുകളില്‍ വിദേശ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കാൻ സാധ്യത
ന്യൂഡെല്‍ഹി: രാജ്യത്തെ സൈനിക കാന്റീനുകളില്‍ വിവിധ ബ്രാന്‍ഡുകളുടെ വിദേശ മദ്യങ്ങളടക്കം നാലായിരത്തിലധികം വിദേശ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രം നീക്കം. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി...







































