’25 കോടിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വിലക്കെടുക്കാം’; ഗുജറാത്ത് മുഖ്യമന്ത്രി

By News Desk, Malabar News
MALABARNEWS-vijay-rupani-759
Vijay Rupani
Ajwa Travels

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു എംഎല്‍എയെ 25 കോടിക്ക് ബിജെപി വാങ്ങായെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് ശക്‌തമായ മറുപടിയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടി രൂപയുണ്ടെങ്കില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വാങ്ങാമെന്ന് ബിജെപി നേതാവ് കൂടിയായ വിജയ് രൂപാണി പറഞ്ഞു.

അടുത്തമാസം 3ന് എട്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗായി സുരേന്ദ്രനഗറില്‍ നടന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ഗുജറാത്ത് മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മഹാത്‍മാ ഗാന്ധിയുടെ ഒരു ആദര്‍ശവുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മഹാത്‍മാ ഗാന്ധിയുടേതല്ല, രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസാണ് ഇന്നുള്ളത്.

Read Also: വൈകെ സിന്‍ഹ രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയേക്കും

സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും രൂപാണി കുറ്റപ്പെടുത്തി. സമ്മേളനത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനെതിരയെും വിജയ് രൂപാണി രംഗത്തെത്തി. മഹാരാഷ്‌ട്രയില്‍ കോവിഡ് രോഗികള്‍ തെരുവില്‍ കിടന്ന് മരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE