കശ്‌മീരും ലഡാക്കും പ്രധാന മേഖല; വിവാദ മാപ്പ് പിൻവലിക്കണമെന്ന് സൗദിയോട് ഇന്ത്യ

By Desk Reporter, Malabar News
Saudi_India_-2020-Oct-30
(ഫയൽ ചിത്രം)
Ajwa Travels

ന്യൂഡെൽഹി: കശ്‌മീരിനേയും ലഡാക്കിനേയും പ്രത്യേക മേഖലയാക്കി അടയാളപ്പെടുത്തി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ പറഞ്ഞു. ജമ്മു-കശ്‌മീരും ലഡാക്കും ഇന്ത്യയുടെ പ്രധാനപ്പെട്ട മേഖലയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

”സൗദിയുടെ ഇന്ത്യൻ അംബാസിഡർ വഴി വിഷയത്തിൽ രാജ്യത്തിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്. കശ്‌മീരിനേയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി തെറ്റിധാരണ ഉണ്ടാക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി നടപടിയെടുക്കണം എന്നാണ് അറിയിച്ചിട്ടുള്ളത്. ജമ്മു-കശ്‌മീർ, ലഡാക്ക് പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമായി തന്നെ ഉൾപ്പെടുത്തി മാപ്പ് മാറ്റുവാനും ആവശ്യപ്പെട്ടിട്ടുണ്ട്”,- വിദേശകാര്യ വക്‌താവ് പറഞ്ഞു.

Kerala News:  ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഇന്ത്യ അംഗമായ ജി 20 ഉച്ചകോടിയുടെ ഭാഗമായി പുറത്തിറക്കിയ കറൻസിയിലാണ് സൗദി അറേബ്യ ഇന്ത്യയുടെ മാപ്പിൽ ലഡാക്കിനെയും കശ്‌മീരിനേയും പ്രത്യേക മേഖലയായി അടയാളപ്പെടുത്തിയത്. ജി 20യുടെ ഈ വര്‍ഷത്തെ ഉച്ചകോടിക്ക് സൗദി അറേബ്യയാണ് അധ്യക്ഷത വഹിക്കുന്നത്. നവംബര്‍ 21, 22, 23 തീയതികളില്‍ വെര്‍ച്വലായാണ് ഉച്ചകോടി നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE