നരസിംഹ റാവു, ചൗധരി ചരൺ സിങ്, എംഎസ് സ്വാമിനാഥൻ; ഭാരതരത്‌ന മൂന്ന് പേർക്ക് കൂടി
ന്യൂഡെൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യയിലെ ഹരിത വിപ്ളവത്തിന്റെ പിതാവ് എംഎസ്...
ഉത്തരാഖണ്ഡിൽ പോലീസുമായി ഏറ്റുമുട്ടൽ; നാല് മരണം- നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ പോലീസും ജനക്കൂട്ടവും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർ മരിച്ചു. 250ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ നൂറോളം പേർ പോലീസുകാരാണ്. ഹൽദ്‌വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചു നീക്കിയതിന്...
മാലദ്വീപിലുള്ള സൈനികരെ പിൻവലിച്ച് സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കും; ഇന്ത്യ
ന്യൂഡെൽഹി: മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിയിൽ വ്യക്‌തത വരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ സൈനികരെ പിൻവലിച്ച് പകരം സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. മാർച്ച്...
ചരിത്രദിനം; സംസ്‌ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് മുഖ്യമന്ത്രി
ന്യൂഡെൽഹി: കേന്ദ്രത്തിന്റെ അടിച്ചമർത്തലിന് എതിരായ സമരമാണ് ജന്തർമന്ദറിൽ അരങ്ങേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാവുകയാണ്. ഇത് ചരിത്രദിനമാണ്. സംസ്‌ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെൽഹിയിലെ...
കേന്ദ്ര അവഗണന; കേരള സർക്കാരിന്റെ പ്രതിഷേധ സമരം ഇന്ന് ഡെൽഹിയിൽ
ന്യൂഡെൽഹി: കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരള സർക്കാരിന്റെ പ്രതിഷേധ സമരം ഇന്ന്. രാവിലെ 11 മണിക്ക് ഡെൽഹിയിലെ ജന്തർമന്ദറിലാണ് പ്രതിഷേധം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്‌ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം പ്രതിഷേധത്തിൽ...
‘നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി-ശരത് പവാർ’; ഇനിമുതൽ പുതിയ പേര്
ന്യൂഡെൽഹി: എൻസിപി ശരത് പവാർ പക്ഷത്തിന് ഇനിമുതൽ പുതിയ പേര്. നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി-ശരത് പവാർ എന്ന പേര് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടി നൽകിയ മൂന്ന് പേരുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ്...
ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം
ഡെറാഡൂൺ: ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഇതോടെ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്‌ഥാനമായി ഉത്തരാഖണ്ഡ് മാറി. വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ്...
ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാം; പദ്ധതി നടപ്പിലാക്കി ഇറാൻ
ന്യൂഡെൽഹി: വിനോദ സഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് ഇനി എപ്പോൾ വേണമെങ്കിലും ഇറാനിലേക്ക് പറക്കാം. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ഇറാൻ. ഈ മാസം നാല് മുതലാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്....







































